തിരുവനന്തപുരം: ഡോക്‌ടറെ വീടു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ.
ആനാട് ഇരിഞ്ചയം കൈതക്കാട് കുപ്പപ്ലാങ്കര മേക്കുംകര പുത്തൻ വീട്ടിൽ മൾട്ടി സനൽ (28), ആനാട് പന്നിയോട്ടുകോണം തടത്തരികത്തുവീട്ടിൽ പ്രിജിത്ത് എന്ന കണ്ണപ്പൻ (26), വേങ്കോട് പ്ലാത്തറ മുക്കംപാലവിളവീട്ടിൽ ഉദയൻ എന്ന ബിനു (27), ആനാട് കൊല്ലംങ്കാവ് പന്നിയോട്ടുകോണം മുള്ളുവിള വീട്ടിൽ സുമേഷ് എന്ന കുട്ടു (25) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലംകാവ് സ്വദേശിയായ ഡോക്‌ടർ രജിത്തിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിലാണ് പ്രതികൾ അറസ്‌റ്റിലായത്. രജിത്തിന്‍റെ വീടിനു മുൻപിലിരുന്ന് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞമാസം 18-ാം തിയതി രാത്രിയാണ് സംഭവം. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മാരകമായി പരിക്കേറ്റ ഡോക്‌ടറുടെ സുഹൃത്തായ കൊല്ലം സ്വദേശി അവിനാഷ് ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
ഡോക്‌ടറെ വീടു കയറി ആക്രമിച്ച സംഭവം; മുഖ്യപ്രതികൾ പിടിയിൽ
ഡോക്‌ടർ രജിത്തിന്‍റെ വീടിനു മുൻപിലിരുന്ന് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ.