ETV Bharat / state

ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകം : താത്‌കാലിക ഒത്തുതീർപ്പിനില്ല, സമരം തുടരുമെന്ന് ഐഎംഎ - ഡോക്‌ടര്‍ വന്ദന ദാസ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ഐഎംഎ

doctor vandana murder case  IMA strike  indian medical association  doctor vandana das  ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകം  ഐഎംഎ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍  ഡോക്‌ടര്‍ വന്ദന ദാസ്
ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകം: സമരം തുടരുമെന്ന് ഐഎംഎ
author img

By

Published : May 10, 2023, 10:13 PM IST

തിരുവനന്തപുരം : യുവ ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തിന് പിന്നാലെയുള്ള ഡോക്‌ടര്‍മാരുടെ സമരം തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) തീരുമാനം. അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. അതല്ലാതെ താത്‌കാലിക ഒത്തുതീർപ്പിന് തയാറാകേണ്ടെന്നുമാണ് സംഘടന നിലപാട് എടുത്തിരിക്കുന്നത്.

ആരോഗ്യപ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. ഇതിനായുള്ള നിയമത്തിന് ഡോക്‌ടര്‍ വന്ദനയുടെ പേര് നൽകാന്‍ സർക്കാർ തയ്യാറാകണം. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം.

അക്രമാസക്തനായ ഒരു പ്രതിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ നിർത്തിയാണ് സംസ്ഥാനത്ത് ഡോക്ടർമാർ പണിമുടക്കുന്നത്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ പണിമുടക്കിൽ പങ്കാളിയാകുന്നുണ്ട്.

ശക്തമായ ഈ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നും ഐഎംഎ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ എക്‌സ്‌പീരിയൻസ് പരാമർശവും ഡോക്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനാലാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്ന് സംഘടന ആവശ്യപ്പെടുന്നത്.

ALSO READ: സമീപകാലത്ത് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ നിരവധി ; ഒന്നിലും തുടര്‍ നടപടികളില്ല

സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒയെയും മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് തുടരാനുള്ള ഡോക്ടർമാരുടെ തീരുമാനം സംസ്ഥാനത്തെ രോഗീപരിചരണം താറുമാറാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.