തിരുവനന്തപുരം: പൊഴിയൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെതിരെ കേസെടുത്തു. പരിപാടി നടത്തരുതെന്ന് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് ലംഘിച്ചാണ് പ്രാദേശിക യുവജന കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ പരിപാടി നടത്തിയത്. ആയിരത്തോളം പേര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു. സംഘടനക്കെതിരെയും കണ്ടാൽ അറിയാവുന്നവർക്കെതിരെയും കൊവിഡ് ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി; യുവജന കൂട്ടായ്‌മക്കെതിരെ കേസെടുത്തു - police registers case
പരിപാടി നടത്തെരുതെന്ന് അറിയിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി; യുവജന കൂട്ടായ്‌മക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പൊഴിയൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെതിരെ കേസെടുത്തു. പരിപാടി നടത്തരുതെന്ന് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് ലംഘിച്ചാണ് പ്രാദേശിക യുവജന കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ പരിപാടി നടത്തിയത്. ആയിരത്തോളം പേര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു. സംഘടനക്കെതിരെയും കണ്ടാൽ അറിയാവുന്നവർക്കെതിരെയും കൊവിഡ് ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Last Updated : Dec 26, 2020, 1:10 PM IST