തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദീപാവലിയുടെ ദിവ്യപ്രകാശം സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ പ്രചോദനമേകട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
ALSO READ:ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കൽ രാത്രി എട്ട് മുതൽ പത്ത് വരെ മാത്രം
ദീപാവലി പ്രസരിപ്പിക്കുന്ന സ്‌നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ പ്രചോദനമേകട്ടെ. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ദീപാവലി ആശംസിക്കുന്നതായും ഗവര്‍ണര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.