തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് ജില്ലാ കലക്‌ടർ നവജ്യോത് ഖോസെ. രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തരാകുന്നത് ജില്ലയ്ക്ക് ആശ്വാസം നൽകുന്നതാണെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു. ഈ മാസം 11 മുതൽ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 5591 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിൽ 7341 പേർ രോഗമുക്തരായി. 79% ആണ് രോഗമുക്തി നിരക്ക്.കൊവിഡ് നിയന്ത്രണങ്ങൾക്കു പുറമേ ശക്തമായ ക്വാറന്‍റൈൻ സംവിധാനവും കണ്ടെയ്ൻമെൻറ് സോൺ നിശ്ചയിക്കുന്നതിലെ ശാസ്‌ത്രീയ രീതിയും രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചതായി ജില്ലാ കലക്‌ടർ പറഞ്ഞു.
തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് ജില്ലാ കലക്‌ടർ - നവജ്യോത് ഖോസെ
ഈ മാസം 11 മുതൽ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 5591 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.