തിരുവനന്തപുരം: സാമൂഹിക സുരക്ഷ ക്ഷേമ പെന്‍ഷൻ ഒരാഴ്‌ചക്കകം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 2019 ഡിസംബര്‍ മുതല്‍ ഏപ്രിൽ അഞ്ച് വരെയുള്ള പെൻഷൻ ബാങ്കുകള്‍ വഴി ഏപ്രിൽ ഒമ്പതിനാണ് വിതരണം ചെയ്യുക. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം നിലവില്‍ പുരോഗമിക്കുകയാണ്. സഹകരണ ബാങ്കുവഴി പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം ഒരാഴ്‌ചക്കുള്ളില്‍ തുടങ്ങും. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ 1200 രൂപ വീതമാണ് നല്‍കുക. ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് 100 രൂപയുടെ വർധനവോടെ 1,300 രൂപയാകും ഏപ്രിലിൽ ലഭിക്കുക. ബോണ്ട് ലേലത്തിലൂടെ വായ്‌പയെടുക്കുന്ന 7,000 കോടി രൂപയില്‍ നിന്ന് 2,730 കോടി രൂപ ഉപയോഗിച്ചാകും വിതരണം.