ETV Bharat / state

ലഹരി വിരുദ്ധ കാമ്പയിനുശേഷം ബാറിലിരുന്ന് മദ്യപാനം; ജില്ല കമ്മിറ്റി അംഗത്തെ പുറത്താക്കി ഡിവൈഎഫ്‌ഐ

author img

By

Published : Dec 21, 2022, 2:51 PM IST

ലഹരി വിരുദ്ധ കാമ്പയിനുശേഷം ബാറിലിരുന്ന് മദ്യപിച്ചതിന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് കീഴിലുള്ള നേമം ഏരിയ കമ്മിറ്റിയിലാണ് അച്ചടക്ക നടപടി

ഡിവൈഎഫ്ഐ  disciplinary action against members in dyfi  Thiruvananthapuram todays news  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  ഡിവൈഎഫ്ഐ തിരുവനന്തപുരം അച്ചടക്ക നടപടി  ജില്ല കമ്മിറ്റി അംഗത്തെ പുറത്താക്കി ഡിവൈഎഫ്‌ഐ
ജില്ല കമ്മിറ്റി അംഗത്തെ പുറത്താക്കി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഡിവൈഎഫ്ഐയിൽ അച്ചടക്ക നടപടി. ജില്ല കമ്മിറ്റി അംഗത്തെയും ഏരിയ പ്രസിഡൻ്റിനെയും പുറത്താക്കി. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് കീഴിലുള്ള നേമം ഏരിയ കമ്മിറ്റിയിലാണ് നടപടി.

ജില്ല കമ്മിറ്റിയംഗം അഭിജിത്ത്, ഏരിയ പ്രസിഡൻ്റ് കെജെ ആഷിക്ക് എന്നിവരെയാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ലഹരി വിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടി.

രാവിലെ നടന്ന കാമ്പയിൻ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ബാറിലെത്തി ഇരുവരും മദ്യപിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. തുടർന്നാണ് നടപടി. ജില്ല കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.