ETV Bharat / state

അതിശക്തമായ മഴ: പൊതുജനങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി ദുരന്തനിവാരണ അതോറിറ്റി - കേരളത്തിലെ കാലാവസ്ഥ വിവരങ്ങൾ

അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അധികൃതരുടെ നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കണം.

Disaster Management Authority  അതിശക്തമായ മഴ  ദുരന്തനിവാരണ അതോറിറ്റി  The Disaster Management Authority issued a warning to the public  പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം  weather updates kerala  കേരളത്തിലെ കാലാവസ്ഥ വിവരങ്ങൾ
അതിശക്തമായ മഴ: പൊതുജനങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി ദുരന്തനിവാരണ അതോറിറ്റി
author img

By

Published : Aug 3, 2022, 3:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.

അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി കരുതണം.

നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതിനാൽ അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ തയ്യാറെടുപ്പുകള്‍ നടത്തണം.

അധികൃതരുടെ നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം തുടങ്ങിയവയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിർദേശങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.