തിരുവനന്തപുരം : സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതടക്കം വിവിധ പ്രക്രിയകൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ്. മന്ത്രി കെ. രാജൻ വിളിച്ച ജില്ല കലക്‌ടർമാരുടെ യോഗത്തിൽ തണ്ടപ്പേരുകൾ കൃത്യമായും വേഗത്തിലും റവന്യൂ വകുപ്പിൻ്റെ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചു. കരം അടച്ച രസീത് ഓൺലൈനായി വാങ്ങാനും ഇപ്പോൾ സാധിക്കും.
അതേസമയം സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം തണ്ടപ്പേരുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാനുണ്ട്. ഈ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ജില്ല കലക്‌ടർമാർക്ക് നിർദേശം നൽകി.
Also Read:സംസ്ഥാനത്ത് 11,196 പേര്‍ക്ക് കൂടി COVID 19 ; 149 മരണം
നാലുവർഷം കൊണ്ട് റീ സർവേ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. ഇതിനുള്ള പ്രവർത്തനങ്ങളും, അനധികൃതമായി കൈയേറിയിരിക്കുന്ന ഭൂമികൾ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
കൊവിഡിനെ തുടർന്ന് ഓൺലൈനായാണ് കലക്‌ടർമാരുമായി മന്ത്രി ചർച്ച നടത്തിയത്. ഇതാദ്യമായാണ് ജില്ല കലക്‌ടർമാരുടെ നേരിട്ടുള്ള യോഗം മന്ത്രി നടത്തുന്നത്.