ETV Bharat / state

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍ : മുഖ്യമന്ത്രി - ഡി അഡിക്ഷന്‍ സെന്‍റർ

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനം

Digital de-addiction centers for children addicted to online games  Digital de-addiction center  addicted to online games  online games  online games addiction  ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍റർ  ഡി അഡിക്ഷന്‍ സെന്‍റർ  ഓണ്‍ലൈന്‍ ഗെയിം
ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍: മുഖ്യമന്ത്രി
author img

By

Published : Sep 25, 2021, 10:03 PM IST

തിരുവനന്തപുരം : ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനം.

സംസ്ഥാനത്തെ കൂടുതല്‍ പൊലീസ് സ്‌റ്റേഷനുകള്‍ ശിശു സൗഹൃദമാക്കിയതിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 20 പൊലീസ് സ്റ്റേഷനുകള്‍ കൂടി ഇത്തരത്തിലാക്കിയതോടെ സംസ്ഥാനത്തെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പൊലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചത്. വിരലില്‍ എണ്ണാവുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിര്‍മിക്കും. മാതൃകാപരമായ പ്രവര്‍ത്തനം വഴി ജനസേവനത്തിന്‍റെ പ്രത്യേക മുഖം ആകാന്‍ പൊലീസിന് കഴിഞ്ഞതായും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

Also Read: കൂടുതൽ ഇളവുകൾ ; ഇനിമുതൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗര്‍, കറുകച്ചാല്‍, തൃശൂര്‍ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷന്‍, കൊടുങ്ങല്ലൂര്‍, തിരൂര്‍, ഉളിക്കല്‍, ആറളം, കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പുതുതായി ശിശുസൗഹൃദ കേന്ദ്രങ്ങള്‍ തുറന്നത്.

പൊന്‍മുടിയിലെ പൊലീസ് സഹായ കേന്ദ്രം, ഇരിങ്ങാലക്കുടയിലെ ജില്ല ഫോറന്‍സിക് ലബോറട്ടറി, മലപ്പുറം എ.ആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രവും ഇന്ന് പ്രവര്‍ത്തനക്ഷമമായി. കാടാമ്പുഴയിലും വടകര വനിതാസെല്ലിലും വിശ്രമകേന്ദ്രങ്ങളും പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഡോഗ് സ്‌ക്വാഡ് കെന്നലും മൂന്നാറില്‍ നവീകരിച്ച കണ്‍ട്രോള്‍ റൂം സംവിധാനവും നിലവില്‍ വന്നു.

കാസര്‍ഗോഡ്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലെയും കാസര്‍ഗോഡ് ഡിവൈ.എസ്.പി ഓഫിസിലെയും സന്ദര്‍ശക മുറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിത ബറ്റാലിയനിലെ മെസ് ബാരക്ക്, ആയുധപ്പുര, അംഗന്‍വാടി, റിക്രിയേഷന്‍ സെന്‍റര്‍ എന്നിവയും അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ വനിത ബാരക്കും കേരള പൊലീസ് അക്കാദമിയിലെ വെറ്ററിനറി ക്ലിനിക്കുമാണ് പൊലീസിന് ലഭിച്ച മറ്റ് കെട്ടിടങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.