ETV Bharat / state

'സിഐ സുനു നേരിട്ട് ഹാജരാകണം' ; നോട്ടിസ് നല്‍കി ഡിജിപി, നീക്കം പിരിച്ചുവിടലിന്‍റെ ഭാഗമായി

author img

By

Published : Jan 2, 2023, 7:47 PM IST

സ്‌ത്രീപീഡനം അടക്കമുള്ള കേസുകളില്‍ സിഐ സുനു പ്രതിയായ സാഹചര്യത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പൊലീസ് സേനയില്‍ നിന്നും ഇയാളെ ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ നീക്കം

DGPs notice to CI Sunu Thiruvananthapuram  സിഐ സുനു  സിഐ പിആര്‍ സുനു  തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍  ഡിജിപി  DGPs notice to CI Sunu  Thiruvananthapuram todays news
നോട്ടിസ് നല്‍കി ഡിജിപി

തിരുവനന്തപുരം : സ്‌ത്രീ പീഡനമടക്കമുള്ള കേസുകളില്‍ പ്രതിയായ സിഐ പിആര്‍ സുനുവിന് നേരിട്ട് ഹാജരാകാന്‍ നോട്ടിസ് നല്‍കി ഡിജിപി. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം, നേരിട്ട് ഹജരായി ബോധിപ്പിക്കാനാണ് ഡിജിപി അനില്‍കാന്ത് നോട്ടിസ് നല്‍കിയത്. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ ഡിജിപിയുടെ ചേംബറില്‍ നാളെ (ഡിസംബര്‍ മൂന്ന്) രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.

നിരവധി കേസുകളില്‍ പ്രതിയായ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സുനുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയുടെ പരിഗണനയിലാണ്. ഇതില്‍, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ചട്ടം. ഇതുകൂടി പരിശോധിച്ച ശേഷമേ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

സുനുവിന്‍റെ ആവശ്യം തള്ളി ട്രൈബ്യൂണല്‍ : പിരിച്ചുവിടലിനെതിരെ സുനു അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇയാളുടെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. ഇതോടെയാണ് പിരിച്ചുവിടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. നാല് പീഡനക്കേസുകള്‍ ഉള്‍പ്പടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇതുകൂടാതെ ഒൻപത് തവണ വകുപ്പുതല അന്വേഷണവും ആറുമാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലാണ് അവസാനമായി സുനു പ്രതിയായത്.

ഈ കേസില്‍ തൃക്കാക്കര പൊലീസ്, സുനു ജോലി ചെയ്‌തിരുന്ന ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവില്ലെന്നുപറഞ്ഞ് വിട്ടയക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, വീണ്ടും സുനു സ്റ്റേഷനില്‍ ജോലിക്ക് ഹാജരായി. ഇതില്‍ വിമര്‍ശനമുയര്‍ന്നതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.