ETV Bharat / state

പൊലീസ് വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡിജിപി - പൊലീസ്

പൊലീസിന്‍റെ സേവനങ്ങള്‍ സംബന്ധിച്ചും പരിശോധനകള്‍ സംബന്ധിച്ചും വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനാണ് നിയന്ത്രണം. ആവശ്യമായ അനുമതി ലഭിച്ച ശേഷം മാത്രമേ ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കാനോ പ്രചരിപ്പിക്കാനോ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കി

kerala police  kerala police video  dgp kerala  തിരുവനന്തപുരം  പൊലീസ്  പോലീസ്
പൊലീസ് വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡിജിപി
author img

By

Published : Apr 26, 2020, 8:05 PM IST

തിരുവനന്തപുരം: പൊലീസിന്‍റെ സേവനങ്ങള്‍ സംബന്ധിച്ചും പരിശോധനകള്‍ സംബന്ധിച്ചും വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഡിജിപി. ആവശ്യമായ അനുമതി ലഭിച്ച ശേഷം മാത്രമേ ഇത്തരം വീഡികള്‍ നിര്‍മ്മിക്കാനോ പ്രചരിപ്പിക്കാനോ പാടുള്ളൂ. ഡിജിപിയുടെയോ ഹെഡ്ക്വാട്ടേഴ്‌സിന്‍റെ ചുമതലയുള്ള എഡിജിപിയുടേയോ അനുമതിയോടെ മാത്രമേ വീഡിയോകള്‍ നിർമിക്കാവൂ.

ലോക്ക് ഡൗണ്‍ കാലത്ത് നിരവധി വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം. 300 ഓളം വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് ഉത്തരവില്‍ ഡിജിപി വ്യക്തമാക്കുന്നത്. പൊലീസിന്‍റെ സോഷ്യല്‍ മീഡിയാ വിഭാഗം ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യത ലഭിച്ചതോടെ പല ഉദ്യോഗസ്ഥരും സ്വന്തം നിലയില്‍ ഇത്തരം വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.

ഹെലിക്യാമറ അടക്കം ഉപയോഗിച്ചുള്ള നിരീക്ഷണ വീഡിയോകളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത് വ്യാപകമായതോടെയാണ് ഡിജിപി നടപടിയുമായി രംഗത്തെത്തിയത്. വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ചലചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കരുതെന്നും ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്‍റെ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ള വീഡിയോകളും പ്രചരിപ്പിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.