തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ വീടുകളിൽ നിരീക്ഷണ നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനമൈത്രി പൊലീസിന് നിർദ്ദേശം. ഡിജിപി ലോക് നാഥ് ബെഹ്‌റയാണ് ഉത്തരവ് നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ലഭിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. നിരീക്ഷണത്തിൽ ഉള്ളവർ പൊതുസ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സന്ദർശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇടപെടൽ. ഇക്കാര്യത്തിൽ കർശനമായ പരിശോധന വേണമെന്നാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിനും ജനമൈത്രി പൊലീസിന്‍റെ നോഡൽ ഓഫീസറായ ഐജി എസ് ശ്രീജിത്തിനുമാണ് ഡിജിപി ചുമതല നൽകിയിരിക്കുന്നത്. ജനമൈത്രി പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഡിജിപിക്ക് എല്ലാ ദിവസവും റിപ്പോർട്ട് നൽകണം.
മടങ്ങിയെത്തിയ പ്രവാസികള്‍ ക്വറന്‍റയിന്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും; ഡിജിപി - loknath behra
നിരീക്ഷണത്തിൽ ഉള്ളവർ പൊതുസ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സന്ദർശനം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശനമായ പരിശോധന വേണമെന്ന് ഡിജിപി ഉത്തരവിട്ടത്