ETV Bharat / state

ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാൻ അദാലത്തുമായി ലോകനാഥ് ബെഹ്റ - complaints

ഡിജിപിയെ കണ്ട് പരാതി നല്‍കാൻ എത്തുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ
author img

By

Published : Jul 28, 2019, 6:10 PM IST

തിരുവനന്തപുരം: പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിനായി എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് ഡിജിപിയെ കണ്ട് പരാതി നല്‍കാൻ എത്തുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അടുത്തമാസം അദാലത്തുകൾക്ക് തുടക്കമാകും.

കൊല്ലം റൂറലില്‍ ആഗസ്റ്റ് 16നും കാസര്‍ഗോഡ് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും. അദാലത്തുകൾ സംബന്ധിച്ച് പ്രചരണം നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ ടീം അദാലത്തിന് രണ്ട് ദിവസം മുമ്പ് അതത് ജില്ലകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും.

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്. ഈ സഭയില്‍ എസ്ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയില്‍ ഏതെങ്കിലും രണ്ട് പൊലീസ് സ്റ്റേഷനുകളും സംസ്ഥാന പൊലീസ് മേധാവി സന്ദര്‍ശിക്കുകയും ചെയ്യും.

Intro:പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നു. മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് ഡി.ജി.പിയെ കണ്ട് പരാതി നല്‍കാനെത്തുന്ന വരുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അദാലത്ത് സംഘടിപ്പികുന്നത്. അടുത്തമാസം അദാലത്തുകൾക്ക് തുടക്കമാകും. കൊല്ലം റൂറലില്‍ ആഗസ്റ്റ് 16നും കാസര്‍ഗോഡ് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത്. ജില്ലാ പോലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും. അദാലത്തുകൾ സംബന്ധിച്ച് പ്രചരണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ഡിജിപി ചുമതലപ്പെടുത്തി. സംസ്ഥാന പോലീസ് മേധാവിയുടെ സ്പെഷ്യല്‍ ടീം അദാലത്തിന് രണ്ട് ദിവസം മുമ്പ് അതത് ജില്ലകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും. കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്. ഈ സഭയില്‍ എസ്.ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയില്‍ ഏതെങ്കിലും രണ്ട് പോലീസ് സ്റ്റേഷനുകൾ സംസ്ഥാന പോലീസ് മേധാവി സന്ദര്‍ശിക്കുകയും ചെയ്യും.

Body:....Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.