തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാനായി രാത്രികാല കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. പൊതുജനം നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കണം. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വേണ്ടിയാണ് നിയന്ത്രണങ്ങളെന്ന് മനസിലാക്കണം.
രാത്രിയില്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നും ഡിജിപി അറിയിച്ചു. രാത്രി 7.30 വരെ മാത്രമേ വ്യാപാരസ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഹോട്ടലുകളില്‍ നിന്നും പാഴ്സലായി 9 മണിവരെ ഭക്ഷണം വാങ്ങാം.
കൂടുതൽ വായനയ്ക്ക്: സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ്
കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,പാലക്കാട്,കോട്ടയം തുടങ്ങിയ അഞ്ച് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.