തിരുവനന്തപുരം: രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്ന മുറയ്ക്ക് ആരാധനാലയങ്ങൾക്ക് ഇളവുകൾ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും.
നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വച്ചല്ല. ഭക്തജനങ്ങളെ തടയുന്നത് സർക്കാരിൻ്റെ ലക്ഷ്യമല്ലെന്നും ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനലായങ്ങള്‍ തുറക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണമെന്നും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കണം