ETV Bharat / state

മഹാമാരികളെ നേരിടും, പൊതുജനാരോഗ്യത്തിന് സമിതികൾ; പൊതുജനാരോഗ്യ ബിൽ പാസാക്കി നിയമസഭ - Public Health Committees

ഏകീകൃത പൊതുജനാരോഗ്യ ബിൽ പൂർണമായും സ്‌ത്രീലിംഗത്തിൽ നിയമസഭ പാസാക്കി. പൊതുജനാരോഗ്യ സംരക്ഷണത്തിനായി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബില്ല് സെലക്‌റ്റ് കമ്മറ്റിയ്‌ക്ക് വിട്ട ശേഷമാണ് പാസാക്കിയത്.

Public Health Bill  Details of the Public Health Bill  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പകർച്ചവ്യാധികൾ  പൊതുജനാരോഗ്യ ബിൽ  വീണ ജോർജ്  ആരോഗ്യമന്ത്രി  പൊതുജനാരോഗ്യ സമിതികൾ  ഭക്ഷ്യസുരക്ഷ  സ്‌ത്രീ ലിംഗത്തിൽ ബിൽ  kerala news  malayalam news  veena george  Infectious diseases  Public Health Committees  ഏകീകൃത പൊതുജനാരോഗ്യ ബിൽ
പൊതുജനാരോഗ്യ ബിൽ പാസാക്കി
author img

By

Published : Mar 21, 2023, 7:06 PM IST

Updated : Mar 21, 2023, 7:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏകീകൃത പൊതുജനാരോഗ്യ ബിൽ നിയമസഭ പാസാക്കി. ചരിത്രത്തിൽ ആദ്യമായി സ്‌ത്രീ ലിംഗത്തിലാണ് ബിൽ തയ്യാറാക്കിയത്. പകർച്ച വ്യാധികൾ തടയുന്നതിനും ചികിത്സയ്‌ക്കുമുള്ള മാർഗങ്ങൾ, കാലാവസ്ഥ വ്യതിയാനം, മനുഷ്യമൃഗസമ്പർക്കം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പൊതുജനാരോഗ്യ സമിതികൾ, ആയുഷ് വിഭാഗത്തിന്‍റെ ആശങ്കകൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബില്ലിൽ പരിഗണിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ പൊതുജനാരോഗ്യസംരക്ഷണത്തിന് ഒരു ഏകീകൃത നിയമം എന്നത് വർഷങ്ങളുടെ ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട് രണ്ട് നിയമങ്ങളാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ -കൊച്ചി മേഖലകളിൽ ബാധകമായ 1955 ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്‌ട്‌, മലബാർ മേഖലയിൽ ബാധകമായ 1939 ലെ മദ്രാസ് പബ്ലിക് ആക്‌ട്‌ എന്നിവയാണത്.

ഈ രണ്ടു നിയമങ്ങൾക്കും ബദലായി ഏകീകൃത നിയമമാണ് ഇപ്പോൾ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. 2021 ഒക്‌ടോബർ നാലിന് പ്രസ്‌തുത ബിൽ നിയമസഭയുടെ എഴുപത്തിയേഴാം നമ്പർ ബില്ലായി അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു. ശേഷം ഒക്‌ടോബർ 27 ന് ബില്ല് സഭയിൽ അവതരിപ്പിക്കുകയും അന്നുതന്നെ സെലക്‌ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് അയക്കുകയും ചെയ്യുകയായിരുന്നു.

ആരോഗ്യമന്ത്രി വീണ ജോർജ് ചെയർപേഴ്‌സണായ 16 അംഗ സെലക്‌ട്‌ കമ്മറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി ആറ് യോഗങ്ങൾ ചേരുകയും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യരംഗത്തെ വിവിധ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് ഭേദഗതികൾ നിർദേശിക്കുകയും ചെയ്‌തു. ഇവ വിശദമായി ചർച്ച ചെയ്‌ത്‌ണ് ബില്ലിന്‍റെ കരട് തയ്യാറാക്കിയത്.

കൊവിഡും നിപ്പയും പാഠമായി: കൊവിഡും നിപ്പയും അടക്കമുള്ള പകർച്ചവ്യാധികൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ആ വെല്ലുവിളികൾ ഉൾക്കൊണ്ട് പകർച്ചവ്യാധികൾ തടയുന്നതിനും അവയുടെ ചികിത്സക്കും പരിശോധനയ്‌ക്കുമായി വിശദമായ നിർദേശങ്ങളാണ് നിയമസഭ പാസാക്കിയ ബില്ലിലുള്ളത്. കാലാവസ്ഥ വ്യതിയാനം, മനുഷ്യ - മൃഗസമ്പർക്കം മുതലായവയുടെ ഭാഗമായി കടന്നുവരുന്ന പുതിയ വൈറസുകളെയും രോഗാണുക്കളെയും പകർച്ചവ്യാധികളെയും നിയന്ത്രിക്കാൻ പ്രത്യേക നിർദേശങ്ങളുണ്ട്.

പകർച്ചവ്യാധിയെന്നാൽ അണുബാധ മൂലം മനുഷ്യൻ അല്ലെങ്കിൽ മൃഗങ്ങൾക്ക് ലക്ഷണങ്ങളോടു കൂടിയോ അല്ലാതെയോ ഉണ്ടാകുന്നതും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുന്നതും രോഗനിർണയ സംവിധാനങ്ങളുടെ സഹായത്തോടെയോ കണ്ടെത്തുന്നതുമായ രോഗം എന്നാണ് വിശദീകരിച്ചിരിക്കുന്നത്. സാമൂഹിക ഒത്തുകൂടൽ, ഐസൊലേഷൻ, ക്വാറന്‍റീൻ, വാക്‌സിനേഷൻ, പൊതുജനാരോഗ്യ അടിവന്തരാവസ്ഥ എന്നിവയെ കുറിച്ചെല്ലാം പുതിയ ബില്ലിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.

സർക്കാരിന് വിവരങ്ങൾ സ്വീകരിക്കേണ്ടതോ ചികിത്സ മാനദണ്ഡങ്ങൾ പാലിക്കേണ്ടതോ ആയ ഏതെങ്കിലും രോഗങ്ങൾ കണ്ടെത്തിയാൽ അവയെ പൊതുജനാരോഗ്യ പ്രാധാന്യമുള്ള രോഗമായി വിജ്‌ഞാപനം ചെയ്യാം. ഇത്തരം രോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ പബ്ലിക് ഹെൽത്ത് ഓഫീസർ റിപ്പോർട്ട് ചെയ്യണം. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടപ്പാക്കുകയും അവരുടെ താമസയിടങ്ങളിൽ ആർക്കെങ്കിലും പകർച്ചവ്യാധി പിടിപെടുകയോ വ്യാപനം ഉണ്ടാവുകയോ ചെയ്‌താൽ ചികിത്സ ഉറപ്പാക്കുകയും ആ മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുകയും ചെയ്യണം.

പകർച്ചവ്യാധികൾ ബാധിച്ചവരുടെ വസ്‌ത്രങ്ങൾ അലക്കുന്നതിലും ഐസൊലേഷൻ ചികിത്സ അടക്കമുള്ള കാര്യങ്ങളിലും വിശദമായ നിർദേശങ്ങളാണ് ബില്ലിലുള്ളത്. മൃഗങ്ങളിൽ നിന്നും പകരുന്ന പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് പ്രാദേശിക തലത്തിൽ നിന്നു തന്നെ നടപടികൾ ഉറപ്പുവരുത്തണം. വീടുകളിൽ മൃഗങ്ങളെ വളർത്തുന്നതിന് കൃത്യമായ നിർദേശങ്ങൾ പാലിക്കണം

പൊതുജനാരോഗ്യ സമിതികൾ രൂപീകരിക്കും: സംസ്ഥാനതലം മുതൽ പ്രാദേശിക തലം വരെ പൊതുജന ആരോഗ്യ സംരക്ഷണത്തിന് സമിതി രൂപീകരിക്കും. സംസ്ഥാനതല സമിതിയിൽ ആരോഗ്യവകുപ്പ് മന്ത്രി ആയിരിക്കും അധ്യക്ഷ. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഉപാധ്യക്ഷയുമാകും. വിവിധ വകുപ്പുകളുടെ ഡയറക്‌ടർമാരാകും സമിതിയിലെ അംഗങ്ങൾ. ആരോഗ്യവകുപ്പിലെ കർമപരിപാടികൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് വിശകലനം ചെയ്യുന്നതിനും ഉറപ്പാക്കുന്നതിനുമായാണ് സമിതികൾ രൂപീകരിക്കുന്നത്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർമാർ മൂന്ന് മാസത്തിൽ ഒരിക്കൽ സമിതി മുൻപാകെ സമർപ്പിക്കണം. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അവലോകന യോഗങ്ങൾ നടക്കുക. ജില്ലാതല സമിതികളിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമാരാകും അധ്യക്ഷ. ജില്ല കലക്‌ടർ ഉപാധ്യക്ഷയും ജില്ല മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയുമാകും.

പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷയും ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയുള്ള ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയുമായാണ് സമിതി രൂപീകരിക്കുക. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മേയർമാരും ചെയർപേഴ്‌സൺമാരുടെ അധ്യക്ഷതയിൽ സമിതികൾ രൂപീകരിക്കും. ഇത്തരം സമിതികൾ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും സംസ്ഥാന സർക്കാരിന്‍റെ ആരോഗ്യ മേഖലയിലെ വാർഷിക പദ്ധതികൾ രൂപീകരിക്കുക.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ജലസുരക്ഷ ഉറപ്പാക്കാനും നടപടികൾ: പൊതുജന ആരോഗ്യ ബില്ലിൽ ഭക്ഷ്യസുരക്ഷയും ജല സുരക്ഷയും ഉറപ്പാക്കാൻ നിരവധി നിർദേശങ്ങൾ. കുടിവെള്ളത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക് ഹെൽത്ത് ഓഫീസർമാർക്ക് വിപുലമായ അധികാരങ്ങളാണ് നൽകിയിരിക്കുന്നത്. ജലജന്യ രോഗങ്ങൾ സംശയിക്കുന്ന സാഹചര്യങ്ങളിലും നിശ്ചിത ഇടവേളകളിലും കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശിക്കണം.

ഏതെങ്കിലും തരത്തിലുള്ള അപര്യാപ്‌തത കണ്ടെത്തിയാൽ വിതരണക്കാരുടെ വിശദീകരണവും ആവശ്യമെങ്കിൽ പിഴയും നിയമനടപടികളും സ്വീകരിക്കാം. കുടിവെള്ള സ്രോതസുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. എന്നാൽ നൽകുന്ന നിർദേശങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണമെന്നും നിർദേശമുണ്ട്.

സ്‌ത്രീ ലിംഗത്തിൽ നിയമം: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്‌ത്രീ ലിംഗത്തിൽ ഒരു നിയമം തയ്യാറാക്കി എന്ന പ്രത്യേകതയും നിയമസഭ ഇന്നു പാസാക്കിയ കേരള പൊതുജനാരോഗ്യ ബില്ലിനുണ്ട്. സാധാരണ പുരുഷലിംഗത്തിൽ അഭിസംബോധന ചെയ്യുകയും അതിൽ സ്‌ത്രീലിംഗം കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണക്കാക്കുകയും ആണ് ചെയ്‌തിരുന്നത്. ഉദാഹരണമായി ഉദ്യോഗസ്ഥൻ (HE) എന്ന് അഭിസംബോധനയിൽ ഉദ്യോഗസ്ഥ (SHE) കൂടി ഉൾപ്പെടുത്തുന്നതാണ് രീതി. ഇതിൽ മാറ്റം വരുത്തി പൂർണമായും സ്‌ത്രീ ലിംഗത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥ, ചുമതലക്കാരി, പരാതിക്കാരി എന്നീ പദങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആയുഷ് വിഭാഗത്തിന്‍റെ ആശങ്കകളും പരിഹരിച്ചു: പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന്‍റെ ആശങ്കകളും പരിഹരിച്ചാണ് നിയമസഭ പാസാക്കിയിരിക്കുന്നത്. പകർച്ചവ്യാധികളുടെ ചികിത്സക്കും സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം അലോപ്പതി ഡോക്‌ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് സെലക്‌ട്‌ കമ്മറ്റിക്ക് വിട്ട ബില്ല് തയ്യാറാക്കിയിരുന്നത്. ഇതിൽ ആയുർവേദ ഹോമിയോ ഡോക്‌ടർമാരുടെ സംഘടനകൾ എതിർപ്പ് അറിയിച്ചു.

സെലക്‌ട്‌ കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഞ്ചു പ്രതിപക്ഷ അംഗങ്ങളും ഇതിൽ വിയോജന കുറിപ്പെഴുതി. ഇതോടെയാണ് ഈ വിവാദമായ നിർദേശം ഒഴിവാക്കി രജിസ്‌ട്രേഡ് ആരോഗ്യപ്രവർത്തകർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് നിയമത്തിൽ ഉൾപ്പെടുത്തിയത്. അവരുടെ ഇഷ്‌ടപ്രകാരമുള്ള ഏത് ചികിത്സാരീതിയും സ്വീകരിക്കാം. അത് അംഗീകൃത ചികിത്സയും രജിസ്‌ട്രേഡ് ആരോഗ്യപ്രവർത്തകരും ആയിരിക്കണം എന്ന് ഉറപ്പാക്കണം എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്.

ബില്ല് നിയമസഭയിൽ വിശദമായ ചർച്ച ചെയ്യണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പ്രതിപക്ഷത്തിന്‍റെ നിസഹകരണം കൊണ്ട് അത് നടന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Last Updated : Mar 21, 2023, 7:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.