ETV Bharat / state

വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം; 'വേവ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്

author img

By

Published : Jul 8, 2021, 12:02 AM IST

സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെയും ആശാവർക്കർമാരുടെ സഹായത്തോടെ വാക്‌സിനേഷന്‍റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതി.

Department of Health  registration drive  vaccine  വാക്‌സിൻ  ആരോഗ്യ വകുപ്പ്  വീണ ജോർജ്  വേവ്- വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം  വേവ്- വാക്‌സിന്‍  WAVE  ആശാവര്‍ക്കര്‍  Asha Worker  കൊവിഡ് പ്രോട്ടോകോള്‍  കോവിൻ  ദിശ കോള്‍ സെന്‍റർ
വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം; 'വേവ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി 'വേവ്- വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം'എന്ന പേരില്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെയും വാക്‌സിനേഷന്‍റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതി.

രജിസ്ട്രേഷൻ ആശാവർക്കർമാർ വഴി

ഇതിനായി ആക്ഷന്‍ പ്ലാന്‍ അരോഗ്യ വകുപ്പ് രൂപീകരിച്ചു കഴിഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്. ഇതിനാവശ്യമായ ചിലവുകള്‍ കൊവിഡ് ഫണ്ടുകളില്‍ നിന്ന് എന്‍.എച്ച്.എം വഴി നൽകും. വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍ പ്രക്രിയ പ്രവര്‍ത്തിക്കുക. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും.

ALSO READ: മാതൃശിശു സൗഹൃദമാക്കാന്‍ സമഗ്ര രൂപരേഖയുമായി സര്‍ക്കാര്‍

ഓരോ പഞ്ചായത്തിലും ഓരോ ആശാവര്‍ക്കര്‍മാര്‍ ഉള്ളതിനാല്‍ ആ പ്രദേശത്ത് വാക്‌സിന്‍ കിട്ടാതെ പോയ ആള്‍ക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആ വാര്‍ഡില്‍ വാക്‌സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആശാ വര്‍ക്കര്‍മാര്‍ ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്മാര്‍ട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആശാവര്‍ക്കര്‍മാര്‍ പ്രോത്സാഹിപ്പിക്കും.

സഹായത്തിന് ദിശ കോൾ സെന്‍ററും

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നത്. കോവിനില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും. പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നത്.

ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്‍ററില്‍ നിന്ന് കൂടുതല്‍ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രജിസ്‌ട്രേഷന്‍റെ പുരോഗതി നിരീക്ഷിക്കും. വാക്‌സിന്‍ സ്‌റ്റോക്കിന്‍റെ ലഭ്യത അടിസ്ഥാനമാക്കി ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. ജില്ലയില്‍ നിന്നോ പെരിഫറല്‍ തലത്തില്‍ നിന്നോ വാക്‌സിനേഷന്‍റെ ഷെഡ്യൂളിങ് നടത്തുകയും വ്യക്തികളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ അറിയിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.