ETV Bharat / state

കുട്ടികളെ സ്കൂളിലേക്ക് വിടുന്നതിന് മുമ്പേ അറിയേണ്ടത്, സര്‍ക്കാരിന്‍റെ മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി

author img

By

Published : Oct 27, 2021, 1:47 PM IST

വിദ്യാഭ്യാസ വകുപ്പിന്‍റെ മാര്‍ഗരേഖ മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി

Department of Education kerala news  Kerala school opining news  academic guidelines kerala news  അക്കാദമിക് മാര്‍ഗരേഖ  അക്കാദമിക് മാര്‍ഗരേഖ വാര്‍ത്ത  സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു  സ്കൂള്‍ തുറക്കല്‍ മുന്നൊരുക്കം  സ്കുള്‍ തുറക്കലില്‍ വിദ്യഭ്യാസ വകുപ്പിന്‍റെ മുന്നൊരുക്കം  അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ് വാര്‍ത്ത
കുരുന്നുകള്‍ സ്കൂളിലേക്ക്; അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. കുട്ടികളില്‍ ഉണ്ടായ പഠനവിടവുകള്‍ പരിഹരിക്കാന്‍ പദ്ധതിയുണ്ടാകണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. വ്യത്യസ്ത നിലവാരത്തിലുള്ള കുട്ടികളായതിനാല്‍ അവരെ പരിഗണിച്ചു വേണം ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍.

മുഴുവന്‍ കുട്ടികളേയും സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യേണ്ടത്. നവംബറിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂര്‍ത്തിയാക്കാനെന്നും നിര്‍ദ്ദേശത്തിലുണ്ട്. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കി അധ്യാപകര്‍ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും അക്കാദമിക് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

  • കുട്ടികളുമായി സ്‌നേഹോഷ്മള ബന്ധം സ്ഥാപിക്കുക.
  • കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക
  • ലഘുവ്യായാമങ്ങള്‍ക്ക് അവസരം നല്ലക
  • ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്‍കുക
  • ലഘുപരീക്ഷണങ്ങള്‍ ചെയ്യാന്‍ അവസരമൊരുക്കുക
  • ആവശ്യമെങ്കില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക
  • നേരനുഭവത്തേയും ഓണ്‍ലൈന്‍ /ഡിജിറ്റല്‍ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക
  • വിഡിയോ ക്ലാസിലൂടെ ലഭിച്ച അറിവുകള്‍ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക
  • അസൈന്‍മെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗ പ്പെടുത്താം
  • സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ വീഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ പഠനവും തുടര്‍ന്നും ഉപയോഗപ്പെടുത്താം.
  • ലഭ്യമാകുന്ന പഠന ദിനങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം, വീഡിയോ ക്ലാസുകള്‍ എന്നിവ ഇതിനായി പരിഗണിക്കണം.
  • എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖക്കനുസരിച്ച് ജില്ലാതലത്തില്‍ ഡയറ്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക
  • സുരക്ഷിതമായി എത്രമാത്രം കുട്ടികളെ സ്കൂളില്‍ എത്തിക്കാനാകും എന്ന് വിലയിരുത്തുക.
  • കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുക
  • സഹിതം പോര്‍ട്ടല്‍ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവര്‍ക്ക് നന്നായി ഫീഡ് ബാക് നല്‍കുക
  • സ്‌കൂള്‍ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്‍പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക
  • കുട്ടികളെ ആഘോഷപൂര്‍വ്വം പ്രവേശനകവാടത്തില്‍ നിന്നു തന്നെ സ്വീകരികാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വകുപ്പ് നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.