തിരുവനന്തപുരം : ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്റ്റേജ്, കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി സംസ്ഥാന സർക്കാർ നീട്ടി. ഓഗസ്റ്റ് 31 വരെ നികുതി ഇളവ് നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ബജറ്റിന്മേലുള്ള ചര്‍ച്ചയിലാണ് ഓട്ടോ ടാക്‌സി വാഹനങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചത്.
അതേസമയം ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കബളിപ്പിക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 37,000 കോടിയുടെ റവന്യൂ വര്‍ധനവ് വിശ്വസനീയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
Also Read:തിരുവനന്തപുരത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭാതീരുമാനം
എന്നാല്‍ വിവിധ പദ്ധതികളിലൂടെ പണത്തിന്‍റെ വിനിമയം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി മറുപടി നല്‍കി. ബുധനാഴ്ചയോടെ ബജറ്റിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. വ്യാഴാഴ്ച ധനവിനിയോഗ ബിൽ പാസാക്കി നിയമസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയും.