തിരുവനന്തപുരം: ഭീമന്‍ തിമിംഗലത്തിന്‍റെ ജഡം വേളി തീരത്ത് അടിഞ്ഞു. ഇന്ന് വെളുപ്പിനോടെയാണ് തിമിംഗലം വേളി പൊഴിക്കരയില്‍ അടിഞ്ഞത്. 15 മീറ്ററോളം നീളമുള്ള തിമിംഗലത്തിന്‍റെ ജഡം പൂര്‍ണമായും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ആദ്യം വേളി തീരത്ത് അടിഞ്ഞ ജഡം ഉച്ചയോടെ ശക്തമായ തിരയില്‍ പൊഴിക്ക് സമീപത്തേക്ക് എത്തി.
നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എത്തി ജഡം ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു. കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നാവാം തിമിംഗലം ചത്തതെന്നാണ് നിഗമനം. രണ്ടു മാസം മുമ്പും ഇത്തരത്തില്‍ വേളിയില്‍ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞിരുന്നു.