ETV Bharat / state

കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത - മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിന്‍റെ തെക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഡഗാസ്‌കറിന് സമീപം ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.

rain  rain alert  kerala rain prediction  kerala weather updation today  kerala  ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത  കേരളത്തില്‍ മഴയ്‌ക്ക് സാധ്യത  ചുഴലിക്കാറ്റ്  മഴ  മഴ സാധ്യത  മഴ മുന്നറിയിപ്പ്  കാലാവസ്ഥ പ്രവചനം
RAIN ALERT
author img

By

Published : Jan 23, 2023, 9:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്‌ക്ക് സാധ്യത. നാളെയോടെ (24.01.23) കേരളത്തില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും ലഭിച്ചേക്കും. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്‌ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ മേഖലകളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.