ETV Bharat / state

ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ - റെഡ് അലർട്ട്

സംസ്ഥാനത്ത് കടലാക്രമണം ശക്തം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയും കാറ്റും.

cyclone formed in Arabian sea  അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് രൂപം കൊണ്ടു  ടൗട്ടെ ചുഴലിക്കാറ്റ്  അതിതീവ്ര ന്യൂനമർദ്ദം  cyclone  റെഡ് അലർട്ട്  ചെല്ലാനം
അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് രൂപം കൊണ്ടു
author img

By

Published : May 15, 2021, 9:29 AM IST

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ടൗട്ടെ, ചുഴലിക്കാറ്റായി മാറി. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. തുടർന്ന് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഈമാസം 18 ഓടുകൂടി ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള തീരത്തിന് വളരെ അടുത്തുകൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോവുക.

Also Read: മൂന്ന് ജില്ലകളിൽ വീണ്ടും റെഡ്‌ അലർട്ട് ; ശക്തമായ കാറ്റിന് സാധ്യത

ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്ത് കടലാക്രമണം ശക്തമാണ്. ചെല്ലാനം ഉൾപ്പടെയുള്ള തീരമേഖലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവിടെ നിരവധി വീടുകളും തകർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.