തിരുവനന്തപുരം: ഡോളർ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിലായിരുന്നു റെയ്ഡ്. സ്വപ്‌നയുടെ മൊഴിയിൽ പരാമർശിച്ച ഫ്ളാറ്റാണിത്. ഇവിടേക്ക് തന്നെ ദുരുദ്ദേശത്തോടെ ക്ഷണിച്ചെന്നാണ് സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴി.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വെള്ളിയാഴ്‌ച സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ ഉച്ചയോടെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയ കസ്റ്റംസ് സംഘം നാല് മണിക്കൂറോളം ആണ് സ്‌പീക്കറെ ചോദ്യം ചെയ്‌തത്. ഇതുസംബന്ധിച്ച് സ്‌പീക്കറുടെ ഓഫിസ് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്ന് തവണ സ്‌പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
കൂടുതല്‍ വായനയ്‌ക്ക്; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു