തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടിസ്. ചട്ടലംഘനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കസ്റ്റംസ് നൽകിയ മറുപടി അവഹേളനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി നോട്ടിസ് അയച്ചത്. മാധ്യമങ്ങൾക്ക് കസ്റ്റംസ് വിവരങ്ങൾ കൈമാറിയത് അവഹേളനം ആണെന്ന് നോട്ടിസിൽ പറയുന്നു.
സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ നേരത്തെ കസ്റ്റംസ് ചോദ്യംചെയ്‌തിരുന്നു. ഇതുസംബന്ധിച്ച് രാജു എബ്രഹാം നൽകിയ പരാതിയിലാണ് നടപടി.