തിരുവനന്തപുരം : എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി ജില്ല ക്രൈം ബ്രാഞ്ച്. നേരത്തെ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
എന്നാല്‍ പരാതിക്കാരിയുടെ വിശദമായ മൊഴി രണ്ട് ദിവസം കൊണ്ട് രേഖപ്പെടുത്തിയ ശേഷം ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റം കൂടി ചുമത്തുകയായിരുന്നു. എംഎല്‍എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. കുരിശുമാല തന്‍റെ കഴുത്തില്‍ അണിയിച്ച ശേഷം സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയായിരുന്നു പീഡനമെന്നും മൊഴിയില്‍ പരാമര്‍ശമുണ്ട്.
ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ എംഎല്‍എക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് സ്‌പീക്കര്‍ക്കും അന്വേഷണ സംഘം കത്ത് നല്‍കിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി വിശദമായ മൊഴിയാണ് പരാതിക്കാരിയില്‍ നിന്നും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.
Also Read: തെറ്റ് ചെയ്തിട്ടില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
നിലവില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്‌ച ജില്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.