തിരുവനന്തപുരം: എഡിജിപി വിജയ് സാഖറേയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. എഡിജിപിയുടെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രം തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.
കൂടുതൽ വായനക്ക്: സംസ്ഥാനത്ത് നാല് ദിവസം ട്രഷറി ഭാഗികമായി മുടങ്ങും
ഈ അക്കൗണ്ട് വഴി എഡിജിപിയുടെ സുഹൃത്തുകളോട് പതിനായിരം രൂപ ആവശ്യപ്പെട്ട് സന്ദേശമയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ആദ്യം സുഖവിവരങ്ങളന്വേഷിച്ച ശേഷം ഗൂഗിൾ പേ വഴി പണമയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.