ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഏക സിവില്‍ കോഡിനെതിരായ പ്രചാരണം പ്രധാന ചർച്ച - എസ്എഫ്ഐ

ഏക സിവില്‍ കോഡ് വിഷയം യോഗത്തിൽ ചർച്ചയായേക്കും. വിഷയത്തില്‍ പ്രതിഷേധ സെമിനാറുകളും ആസൂത്രണം ചെയ്യും. എസ്എഫ്ഐയിലെ അച്ചടക്കമില്ലായ്‌മയും ജി ശക്തിധരന്‍റെ ആരോപണത്തെ തുടർന്നുള്ള വിവാദങ്ങളും ചർച്ചയാകുമെന്നാണ് സൂചന

cpm State Secretariat today  cpm state secretariat  cpm  cpm state secretariat thiruvananthapuram  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്  ഏക സിവില്‍ കോഡ്  സിപിഎം  uniform civil code  uniform civil code cpm state secretariat  kc venugopal  mv govindan  സിപിഎം യോഗം  സിപിഎം യോഗം ചർച്ച വിഷയങ്ങൾ  ഏക സിവില്‍ കോഡിനെതിരെ സിപിഎം  എം വി ഗോവിന്ദൻ  കെ സി വേണുഗോപാൽ  ജി ശക്തിധരൻ  എസ്എഫ്ഐ  G Sakthidharan
സിപിഎം
author img

By

Published : Jul 7, 2023, 10:25 AM IST

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariat) ഇന്ന് ചേരും. ഏക സിവില്‍ കോഡുമായി (uniform civil code) ബന്ധപ്പെട്ട രാഷ്ട്രീയ പ്രത്യാക്രമണങ്ങള്‍ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ലീഗിനോട് അനുഭാവപൂര്‍വ്വമായ സമീപനമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (CPM State secretary M V Govindan) ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചത്.

എന്നാല്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം (CPM) മുസ്ലിം വിഭാഗത്തിന്‍റെ ആശങ്കകളെ രാഷ്ട്രീയമായി ലാഭമുണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (AICC General secretary K C Venugopal) ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച വിമര്‍ശനം.

ചർച്ചയാകുന്ന വിഷയങ്ങൾ : ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിലവില്‍ തുടരുന്ന ഈ സാഹചര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലീഗിന്‍റെയും ഇടപെടലിനെ രാഷ്ട്രീയമായി നേരിടാനായുള്ള പ്രചാരണങ്ങള്‍ ഇന്നത്തെ യോഗം വിലയിരുത്തും. പ്രതിഷേധ സെമിനാറുകളും യോഗത്തിൽ ആസൂത്രണം ചെയ്‌തേക്കും.

പൗരത്വ ദേദഗതി മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ശ്രമം. സമസ്‌തയെ സിപിഎം ക്ഷണിക്കുമെന്ന് എം വി ഗോവിന്ദനും (M V Govindan) പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മലബാര്‍ ഭാഗത്തെ രാഷ്ട്രീയ വ്യതിചലനങ്ങള്‍ മനസിലാക്കി മുസ്ലീം സംഘടനകളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോവാനാണ് സിപിഎമ്മിന്‍റെ നയം. ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha election) മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളും ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തും.

വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ നയങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ടാകും ഏക സിവില്‍ കോഡിനെ സിപിഎം പ്രതിരോധിക്കുക. കഴിഞ്ഞ ദിവസം ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് ബഹുസ്വരത ആഘോഷം എന്ന പേരില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റെ കെ സുധാകരന്‍ (KPCC President K Sudhakaran) പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷം ഉയര്‍ത്താനിരിക്കുന്ന ക്യാമ്പയിന് കോട്ടം തട്ടാതെയുള്ള പ്രതിഷേധ പ്രചരണം പ്രവര്‍ത്തനങ്ങളാകും സിപിഎം രൂപം നൽകുക.

Also read : ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം; സമസ്‌ത അടക്കമുള്ള സംഘടനകളെ ക്ഷണിക്കും

വിഷയത്തില്‍ രാഷ്ട്രീയപരമായി രൂക്ഷ വിമര്‍ശനങ്ങളൊന്നും സിപിഎം നേതാക്കള്‍ ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ് നേതാകളുടെ പ്രതികരണങ്ങള്‍ക്ക് മറുപടി നൽകി പോവുകയാണ്. എസ്എഫ്ഐയില്‍ (SFI) ഉയരുന്ന വിവാദങ്ങളിലും ചര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയമായ എസ്എഫ്ഐയില്‍ തുടരുന്ന അച്ചടക്കമില്ലായ്‌മയില്‍ സിപിഎം ജില്ല കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ചര്‍ച്ചയായേക്കും. ജി ശക്തിധരന്‍റെ (G Sakthidharan) കൈതോലപ്പായ വിവാദങ്ങളിലും ചര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

Also read : G Sakthidharan| കൈതോലപ്പായയില്‍ കൊണ്ടുവന്ന കോടികള്‍ ഇരട്ടചങ്കന്‍ പാര്‍ട്ടിക്ക് നല്‍കിയില്ല; ആരോപണങ്ങള്‍ കടുപ്പിച്ച് ജി ശക്തിധരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.