തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM) യോഗം ഇന്ന് ചേരും. സർക്കാർ ഏറെ വിവാദത്തിലായ മുല്ലപ്പെരിയാർ ഡാമിലെ മരം മുറി വിഷയം ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സർക്കാരിന്‍റെ ഭാഗത്തുനിന്നും സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) മടങ്ങിയെത്തുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ചികിത്സയ്ക്കായി ഒരു വർഷത്തേക്ക് ആയിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നും അവധി എടുത്തിരുന്നത്. അവധി കാലാവധി അവസാനിക്കാനിരിക്കെയാണ് കോടിയേരിയുടെ മടക്കം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നത്.
also read: മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി
മകൻ ബിനീഷ് കോടിയേരി കള്ളപ്പണ ഇടപാട് കേസിൽ നിന്നും ജാമ്യം ലഭിച്ച തിരിച്ചെത്തിയതും ചർച്ചകൾക്ക് വേഗത കൂട്ടി. നാളെ സിപിഎം പോളിറ്റ്ബ്യൂറോ യോഗം ചെരുന്നതിനാലാണ് വെള്ളിയാഴ്ചത്തെ പതിവ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.
കോടിയേരിയുടെ മടങ്ങിവരവ് ഇന്നത്തെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നാലും നാളെ പോളിറ്റ്ബ്യൂറോ യോഗം കൂടി ഉള്ളതിനാൽ അത് കഴിഞ്ഞാകും പ്രഖ്യാപനം ഉണ്ടാവുക.