ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനിച്ചു: പൊന്നാനി തീരുമാനമായില്ല - ലോക്സഭാ തെരഞ്ഞെടുപ്പ്

വിജയ സാധ്യത മുൻ നിർത്തി മുതിർന്ന നേതാക്കളെയും സിറ്റിംഗ് എം.എൽ.എമാരെയും പലയിടത്തും പരിഗണിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അനുമതിയോടെ ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.

ഫയൽ ചിത്രം
author img

By

Published : Mar 7, 2019, 5:42 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പട്ടിക അന്തിമ രൂപത്തിലേക്ക്. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ രൂപമുണ്ടാകുമെന്ന് കരുതിയെങ്കിലും പൊന്നാനി, കാസർകോട് മണ്ഡലങ്ങളിൽ തീരുമാനം നീളുകയാണ്.

ഘടകകക്ഷികൾക്ക് സീറ്റ് നൽകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. വിജയ സാധ്യത മുൻ നിർത്തി മുതിർന്ന നേതാക്കളെയും സിറ്റിംഗ് എം.എൽ.എയെയും പലയിടത്തും പരിഗണിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അനുമതിയോടെ ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.
അടിയൊഴുക്കുകൾ ശക്തമായ കാസർകോട് നിലനിർത്താൻ പി. കരുണാകരന് പകരം പ്രബലനായ മറ്റൊരു സ്ഥാനാർത്ഥി വരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുണാകരനൊഴികെ മറ്റെല്ലാ സിറ്റിംഗ് എം.പി.മാരേയും നിലനിർത്താനാണ് തീരുമാനം. ആലപ്പുഴയിൽ എ.എം. ആരിഫ്, പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട് എ. പ്രദീപ് കുമാര്‍ തുടങ്ങി എംഎൽഎമാരും മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ കോട്ടയത്തും മത്സരിക്കും.

എന്നാൽ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിലും വീരേന്ദ്ര കുമാറിന്‍റെ തിരിച്ചു വരവിലും പി. ജയരാജന്‍റെ പരമ്പരാഗത വോട്ടിലും വിശ്വാസം അർപ്പിച്ച് വടകരയിൽ പി. ജയരാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് എറണാകുളം മണ്ഡലത്തിലും കെ.എൻ. ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ് ചാലക്കുടിയിൽ ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കുന്നത്.

സിപിഎമ്മിന്‍റെപരമ്പരാഗത മണ്ഡലമായ ആറ്റിങ്ങലിൽ ഇത്തവണയും എ. സമ്പത്ത് തന്നെ മത്സരിക്കും. കൊല്ലം തിരികെ പിടിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.എന്‍. ബാലഗോപാല്‍ രംഗത്തിറങ്ങും.ഇവിടെ ബിജെപി ശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്നാണ് വിലയിരുത്തൽ.പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്എം.എൽ.എയുംആലപ്പുഴയിൽ എ.എം. ആരിഫും മത്സരരംഗത്തുണ്ട്.ഇടുക്കിയിൽ ജോയ്സ് ജോര്‍ജ്ജ്എം.പിയ്ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി തുറന്ന പിന്തുണയാണ് നൽകുന്നത്. കോട്ടയത്ത് വി.എൻ. വാസവന്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവിനെ ചാലക്കുടിയിലേക്ക് പരിഗണിച്ചെങ്കിലും സംസ്ഥാന നേതൃത്വം എറണാകുളത്തേക്കാണ് പി. രാജീവിനെ പരിഗണിച്ചത്. ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കുമ്പോള്‍ പൊന്നാനിയില്‍ തീരുമാനമായിട്ടില്ല.

undefined

മലപ്പുറത്ത് വി.പി. സാനു മത്സരിക്കും. ആലത്തൂരില്‍ ഇത്തവണയും പി.കെ. ബിജു മത്സരിക്കും. പാലക്കാട് മൂന്നാംവട്ടവും എം.ബി. രാജേഷാണ് മത്സരരംഗത്ത്. കോഴിക്കോട് എ. പ്രദീപ് കുമാര്‍, വടകരയില്‍ പി.ജയരാജന്‍, കണ്ണൂരില്‍ പി.കെ. ശ്രീമതി എന്നിവരാണ് മത്സരിക്കുന്നത്.കാസര്‍കോട് കെ.പി. സതീഷ് ചന്ദ്രൻവിജയം നിലനിർത്തുമെന്നാണ് വിലയിരുത്തല്‍.

ശബരിമലയും അക്രമ രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തില്‍ മാനദണ്ഡമാക്കിയത്. അതേസമയം വനിതാ ശാക്തീകരണം പാർട്ടികാര്യത്തിൽ സി.പി.എം. പാലിച്ചില്ലെന്ന് ഇതിനകം തന്നെ വിമർശനം ഉയരുന്നുണ്ട്.

Intro:Body:

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ സ്ഥാനാര്‍ത്ഥി മികവിൽ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം. ഘടക കക്ഷികൾക്ക് സീറ്റ് വീതിച്ച് നൽകാതെ പതിനാറിടത്തും പാര്‍ട്ടി ഇറങ്ങുന്നത് സ്വന്തം നിലയ്ക്കാണ്. മുതിര്‍ന്ന നേതാക്കളെയും ജന പ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. 

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നിലപാട് കൂടി പരിഗണിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് രൂപം നൽകും. തുടര്‍ന്ന് ഇത് സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് വിടും. പോളിറ്റ് ബ്യൂറോ അനുമതിയോടെ ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം. അന്തിമ പട്ടിക അനുസരിച്ചാണെങ്കിൽ പി കരുണാകരൻ ഒഴികെ എംപിമാരെല്ലാം മത്സര രംഗത്തുണ്ടാകും. പൊന്നാനിയിൽ പിവി അൻവര്‍, ആലപ്പുഴയിൽ എഎം ആരിഫ് ,പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎൽഎമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ കോട്ടയത്തും പി ജയരാജൻ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎൻ ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.

ചാലക്കുടിയിൽ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്കുള്ള എതിര്‍പ്പ് സിപിഎം സംസ്ഥാന നേതൃത്വം കണക്കിലെടുത്തേക്കില്ലെന്ന് സൂചന. ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിലപാടിൽ ഏറ്റവും ഒടുവിൽ സംസ്ഥാന നേതൃത്വം എത്തിയതെന്നാണ് വിവരം. 

സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങെനെ  

  • 1 ആറ്റിങ്ങൾ എ സന്പത്ത് 

  •          
  • 2 കൊല്ലം- കെഎൻ ബാലഗോപാൽ 

  •          
  • 3 പത്തനംതിട്ട വീണ ജോര്‍ജ്ജ് 

  •          
  • 4 ആലപ്പുഴ എഎം ആരിഫ് 

  •          
  • 5 ഇടുക്കി ജോയിസ് ജോര്‍ജ്ജ് 

  •          
  • 6 കോട്ടയം വിഎൻ വാസവൻ 

  •          
  • 7 എറണാകുളം പി രാജീവ് 

  •          
  • 8 ചാലക്കുടി ഇന്നസെന്റ് 

  •          
  • 9 പൊന്നാനി പിവി അൻവര്‍ 

  •          
  • 10 മലപ്പുറം വി പി സാനു

  •          
  • 11 ആലത്തൂര്‍ പി കെ ബിജു

  •          
  • 12 പാലക്കാട് എംബി രാജേഷ് 

  •          
  • 13 കോഴിക്കോട് എ പ്രദീപ് കുമാര്‍

  •          
  • 14 വടകര പി ജയരാജൻ 

  •          
  • 15 കണ്ണൂര്‍ പികെ ശ്രീമതി 

  •          
  • 16 കാസര്‍കോട് കെപി സതീഷ് ചന്ദ്രൻ 

മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഎം തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രകടമാണ്. ഏറ്റവും ഒടുവിൽ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകരയിൽ മത്സരത്തിനിറങ്ങുന്നതോടെ വടക്കൻ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവൻ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പി ജയരാജന്‍റെ വരവ് അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച സജീവമാക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും എങ്കിലും ജെഡിഎസിന്‍റെ വരവോടെ മണ്ഡലം ഭദ്രമാണെന്ന് വിലയിരുത്തൽ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.