ETV Bharat / state

ആദ്യം മാറേണ്ടത് നേതാക്കളാണെന്ന് സിപിഎം സംസ്ഥാന സമിതി

author img

By

Published : Aug 22, 2019, 4:41 PM IST

Updated : Aug 22, 2019, 5:02 PM IST

നേതാക്കള്‍ മാറിയ ശേഷം മതി താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും സിപിഎം സംസ്ഥാന സമിതി

ആദ്യം മാറേണ്ടത് നേതാക്കൾ; കീഴ്‌ഘടകങ്ങൾക്ക് മാത്രമല്ല വീഴ്‌ചകളുടെ ഉത്തരവാദിത്തം- സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം: പെരുമാറ്റത്തിലും പ്രവര്‍ത്തന ശൈലിയിലും ആദ്യം മാറ്റം വേണ്ടത് നേതാക്കള്‍ക്കെന്ന് സിപിഎം സംസ്ഥാന സമിതി. നേതാക്കള്‍ മാറിയ ശേഷം മതി താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പിരിവു നല്‍കാത്തവരെ ഭീഷണിപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കീഴ്ഘടകങ്ങള്‍ക്ക് മാത്രം നിര്‍ദേശങ്ങൾ നല്‍കുന്ന പതിവ് രീതി ഇനിയും തുടരാനാകില്ല. വീഴ്‌ചകളുടെ ഉത്തരവാദിത്തം കീഴ്ഘടകങ്ങൾക്ക് മാത്രമല്ല, മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ടെന്നും വിമര്‍ശനമുയര്‍ന്നു.

ജനങ്ങളോട് മാന്യമായി ഇടപെടണം. വീടുകളിലെ നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണം. പിരിവ് നല്‍കാത്തവരെ ഭീഷണിപ്പെടുത്തുവെന്ന പരാതി കൂടിവരികയാണ്. ഇത് പാര്‍ട്ടിയെ കുറിച്ച് പൊതുജനത്തിന് അവമതിപ്പ് ഉണ്ടാക്കുകയാണ്. ഇത്തരം വീഴ്‌ചകൾ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

സര്‍ക്കാരിന്‍റെ മികച്ച പ്രകടനത്തിന്‍റെ രാഷ്‌ട്രീയ ഗുണം പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്ന വിമര്‍ശനത്തോടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ച ചെയ്യും.

Intro:പെരുമാറ്റത്തിലും പ്രവര്‍ത്തന ശൈലിയിലും ആദ്യം മാറ്റം വേണ്ടത് നേതാക്കള്‍ക്കെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. നേതാക്കള്‍ മാറിയ ശേഷം മതി താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതെന്നും പ്രതിനിധികള്‍ ആഭിപ്രായപ്പെട്ടു. പിരിവു നല്‍കാത്തവരെ ഭീഷണിപെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Body:പ്രവര്‍ത്തന ശൈലിയിലും പെരുമാറ്റത്തിലും ആദ്യം മാറ്റം വരുത്തേണ്ടത് നേതാക്കള്‍ക്കാണ്. അല്ലാതെ തിരുത്തലുകള്‍ കീഴ്ഘടകങ്ങള്‍ക്ക് മാത്രം നിര്‍ദ്ദേശിക്കുന്ന പതിവ് രീതി ഇനിയും തുടരാനാകില്ലെന്ന് സംസ്ഥാന സംിതിയോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വീഴ്ചകള്‍ക്ക് ഉത്തരവാദിത്വം കീഴ്ഘടകങ്ങക്ക് മാത്രമല്ല. മുതിര്‍ന്ന നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. ജനങ്ങളോട് മാന്യമായി ഇടപെടണം. വീടുകളില്‍ ചെന്നുള്ള നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണം. പിരിവ് നല്‍കാത്തവരെ ഭീഷണിപ്പെടുത്തുവെന്ന പരാതി കൂടിവരികയാണ്. ഇത് പാര്‍ട്ടിയെ കുറിച്ച് പൊതുജനത്തിന് അവമതിപ്പ് ഉണ്ടാക്കുകയാണ്. ഇത്തരം വീഴ്ചകളെ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും സമിതിയില്‍ അഭിപ്രായമുണ്ടായി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രില്‍ കീഴ്ഘടകങ്ങളെ മാത്രം വിമര്‍ശിച്ചുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇന്ന് ഉച്ചയോടെ സംഘടനാ റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചായാണ് സംസ്ഥാന സമിതിയില്‍ നടക്കുന്നത്. സര്‍ക്കാറിന്റെ മികച്ച പ്രകടനത്തിന്റെ രാഷ്ട്രീയ ഗുണം പാര്‍ട്ടിക്ക് ലബിക്കുന്നില്ലെന്ന വിമര്‍ശനത്തോടെയാണ് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ച ചെയ്യും. നാളെയാണ് സംസ്ഥാന സമിതിയോഗം സമാപിക്കുന്നത്.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
Last Updated : Aug 22, 2019, 5:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.