തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി ഇന്ന് (സെപ്‌തംബര്‍) വൈകിട്ട് നാല് മണിയോടെ പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് റെയിൽ പാത വികസനവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. ഇന്ന് പൂർണമായും വെള്ളം എത്തിക്കാൻ കഴിയും. സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. വൈകീട്ട് നാലുമണിയോടെ വെളളമെത്തിക്കുമെന്നും കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാങ്കേതികമായ തടസങ്ങൾ കാരണം 40 മണിക്കൂറോളം അധികമായി ചെലവഴിക്കേണ്ടി വന്നു. റിസ്‌കി ഓപ്പറേഷനായിരുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി.
പൈപ്പ് മാറ്റാൻ തുടങ്ങിയ ശേഷം മാത്രമാണ് ഈ പ്രശ്‌നമുണ്ടായത്. ജനങ്ങൾ ഈ പ്രശ്‌നം മനസിലാക്കുമെന്ന് കരുതുന്നു. ഇത്തരം കാര്യങ്ങളിൽ കരുതലോടെ പോകാൻ ശ്രമിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
Also Read: തലസ്ഥാന നഗരിയിൽ കുടിവെള്ളം കിട്ടാക്കനി: 44 വാർഡുകളിൽ വെള്ളമില്ല; ടാങ്കറുകളെ ആശ്രയിച്ച് ജനം