തിരുവനന്തപുരം: ഖുർ ആനും, ഈന്തപ്പഴവും നേരായ വഴിക്ക് അല്ല കേരളത്തിലേക്ക് കൊണ്ടുവന്നത് എന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി യു.എ.ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണെന്ന് സിപിഎം. ലക്ഷക്കണക്കിന് മലയാളികളുടെ ജീവൻ കൊണ്ട് പന്താടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. യുഎഇ അവരുടെ കോൺസുലേറ്റിലേക്ക് അയച്ചതാണ് ഖുർആനും ഈന്തപ്പഴവും. ഇത് കേന്ദ്ര സർക്കാറിന്‍റെ കസ്‌റ്റംസ് ക്ലിയർ ചെയ്‌തതുമാണ്. ഖുർആന്‍റെ മറവിൽ സ്വർണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇപ്പോൾ ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണമാണെന്ന് ധ്വനിയിൽ ആരോപണം ഉന്നയിക്കുകയാണ്. ഇതിൽ ഉറച്ചുനിൽക്കുന്നെങ്കിൽ ഇത് സംബന്ധിച്ച തെളിവുകൾ അടിയന്തരമായി കൈമാറാൻ കുഞ്ഞാലിക്കുട്ടി തയ്യാറാകണം. അല്ലെങ്കിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന പ്രസ്‌താവന കുഞ്ഞാലിക്കുട്ടി പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യുഎഇ എന്ന രാജ്യത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലയ്ക്ക് കൊടുക്കുന്നതിനു തുല്യമാണ്. ബിജെപിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത്. നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന പരാമർശം നടത്തിയ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടി യു.എ.ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണെന്ന് സിപിഎം - സിപിഎം
ഖുർആന്‍റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇപ്പോൾ ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണമാണെന്ന് ധ്വനിയിൽ ആരോപണം ഉന്നയിക്കുകയാണ്.