തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഏരിയ കമ്മിറ്റിയംഗം. പാറശ്ശാല ഏരിയ കമ്മിറ്റിയംഗം വട്ടവിള രാജ്കുമാര്‍ വട്ടവിള ബ്രാഞ്ച് സെക്രട്ടറി ഷാജിയുടെ സ്വഭാവ ദൂഷ്യത്തിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷാജി മാഫിയ തലവനും ഗുണ്ടയുമാണെന്നാണ് ആരോപണം. ഇത്തരം മാഫിയകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് പുനഃപരിശോധിക്കണമെന്നും രാജ്കുമാര്‍ ആവശ്യപ്പെട്ടു.
ഷാജിയുടെ മേൽ പാര്‍ട്ടി അന്വേഷണം നടത്തിയില്ലെങ്കില്‍ താനുള്‍പ്പടെയുള്ള പഞ്ചായത്ത് മെമ്പര്‍മാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും രാജ്കുമാര്‍ പറഞ്ഞു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് രാജ്കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇത് വ്യാജാരോപണമാണെന്നും പാർട്ടി നടപടികളെ ചോദ്യം ചെയ്തതിനുള്ള പ്രതികാരമായാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നുമാണ് രാജ്കുമാറിന്‍റെ വാദം. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, പാർട്ടിയിൽ ഉൾപ്പെടെ പരാതി നൽകുമെന്നും ഷാജി പറഞ്ഞു.