ETV Bharat / state

'കത്ത് തയ്യാറാക്കി, പക്ഷേ കൈമാറിയില്ല': നിയമന വിവാദത്തില്‍ വിശദീകരണവുമായി ഡിആര്‍ അനില്‍ - dr anil admits drafting letter

കത്ത് തയ്യാറാക്കിയത് താനാണെന്നും വേഗത്തിൽ നിയമനം നടത്താനാണ് ജില്ല സെക്രട്ടറിക്ക് കൂടി കത്ത് തയ്യാറാക്കിയതെന്നും സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് ഡിആർ അനിൽ. എന്നാൽ കത്ത് നൽകുന്നത് ശരിയായ നിലപാടല്ലെന്ന് ബോധ്യമായതിനാല്‍ ജില്ല സെക്രട്ടറിക്ക് കൈമാറിയില്ലെന്നും ഡിആർ അനില്‍

Thiruvananthapuram Mayor letter controversy  letter prepared by CPM leader DR Anil  Controversial letter  CPM leader DR Anil  Mayor letter controversy  Thiruvananthapuram Mayor  Thiruvananthapuram Mayor Arya Rajendran  Arya Rajendran letter  കത്ത് മേയറുടേതല്ല  സി പി എം പാർലമെന്‍ററി പാർട്ടി നേതാവ് ഡി ആർ അനിൽ  കത്ത് തയാറാക്കിയത് ഡി ആര്‍ അനില്‍  CPM  സി പി എം  ആര്യ രാജേന്ദ്രന്‍ കത്ത് വിവാദം
കത്ത് തയ്യാറാക്കിയത് താന്‍ തന്നെയാണ്, പക്ഷേ ജില്ല സെക്രട്ടറിക്ക് കൈമാറിയില്ല; വിശദീകരണവുമായി ഡിആർ അനിൽ
author img

By

Published : Nov 7, 2022, 12:29 PM IST

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തന്നെ തയ്യാറാക്കിയതാണെന്ന് നഗരസഭയിലെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് ഡിആർ അനിൽ. എന്നാൽ ഈ കത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കൈമാറിയിട്ടില്ല. ആശുപത്രിയിൽ എത്തുന്നവർക്ക് സഹായകരമായ കാത്തിരിപ്പ് കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിനാണ് നിയമനം നടത്തുന്നത്.

ഇതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. വേഗത്തിൽ നിയമനം നടത്താനാണ് ജില്ല സെക്രട്ടറിക്ക് കൂടി കത്ത് തയ്യാറാക്കിയത്. എന്നാൽ ഇത്തരം കത്ത് നൽകുന്നത് ശരിയായ നിലപാടല്ലെന്ന് ബോധ്യമായതിനാലാണ് നൽകാതിരുന്നത്. പിൻവാതിൽ നിയമനം പാർട്ടിയുടെ നിലപാടല്ല.

ഈ കത്ത് പുറത്ത് വന്നുവന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിൽ എല്ലാം പുറത്ത് വരും. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും ഡിആർ അനിൽ വ്യക്തമാക്കി.

Also Read: മേയറുടെ കത്ത് വിവാദം: സിപിഎം അടിയന്തര ജില്ല നേതൃയോഗം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.