ETV Bharat / state

CPM In Dilema On Deve gowda Statement ദേവഗൗഡ തുറന്നുവിട്ട ഭൂതത്തെ കുപ്പിയിലടയ്ക്കാന്‍ വഴി കാണാതെ സിപിഎമ്മും പിണറായിയും, വീണു കിട്ടിയ ആയുധമെടുത്ത് കണക്കറ്റ് പ്രഹരിച്ച് പ്രതിപക്ഷം

Deve gowda Statement : ദേവഗൗഡയുടെ പ്രസ്‌താവനയിൽ അസംബന്ധം എന്ന് വിശേഷിപ്പിച്ച് പിണറായി വന്നെങ്കിലും സിപിഎം- ബിജെപി കൂട്ടുകെട്ടാരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.

CPM In Dilema On Devagowda Statement  CPM In Dilema  Devagowda Statement  Devagowda Statement against cm  Devagowda Statement against cpm  Devagowda Statement latest  ദേവഗൗഡയുടെ പ്രസ്‌താവന  ദേവഗൗഡയുടെ പ്രസ്‌താവനയിൽ വലഞ്ഞ്‌ സിപിഎം  ദേവഗൗഡയുടെ പ്രസ്‌താവനയിൽ വലഞ്ഞ്‌ മുഖ്യമന്ത്രി  ദേവഗൗഡയുടെ പ്രസ്‌താവന അസംബന്ധം  സിപിഎം ബിജെപി കൂട്ടുകെട്ടാരോപിച്ച് പ്രതിപക്ഷം
CPM In Dilema On Deve gowda Statement
author img

By ETV Bharat Kerala Team

Published : Oct 20, 2023, 8:51 PM IST

Updated : Oct 20, 2023, 9:00 PM IST

തിരുവനന്തപുരം: എന്‍ഡിഎ സഖ്യത്തോടൊപ്പം ചേര്‍ന്നിട്ടും ഇടതു മന്ത്രിസഭയില്‍ അതേ നിലയില്‍ തുടരാനനുവദിച്ചതിന്‍റെ പേരിലെ പഴി കേള്‍ക്കല്‍ തുടരുന്നതിനിടെ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അഖിലേന്ത്യാ അധ്യക്ഷനുമായ എച്ചഡി ദേവഗൗഡ പെടുത്തിയ ചക്ര വ്യൂഹത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുഴങ്ങുകയാണ് സംസ്ഥാന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും (CPM In Dilema On Deve gowda Statement). ദേവഗൗഡയുടെ പ്രസ്‌താവനയെ അസംബന്ധം എന്ന് പത്രക്കുറിപ്പിലൂടെ വിശേഷിപ്പിച്ച് പിണറായി രംഗത്തു വന്നെങ്കിലും സിപിഎം- ബിജെപി കൂട്ടുകെട്ടാരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നതോടെ സിപിഎം തീർത്തും പ്രതിരോധത്തിലായി. സിപിഎമ്മിനെ രക്ഷിക്കാന്‍ സാക്ഷാല്‍ ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റിനെ സിപിഎം രംഗത്തിറക്കിയെങ്കിലും തീര്‍ത്തും ദുര്‍ബ്ബല വാദങ്ങളുയര്‍ത്താനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.

ബിജെപിയുമായി കൂട്ടുകൂടാന്‍ ജെഡിഎസ് അഖിലേന്ത്യാ നേതൃത്വം തീരുമാനമെടുത്ത് ഒരു മാസത്തോളമായിട്ടും ജെഡിഎസ് ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുറത്തു വരുന്നതിനു പകരം ബിജെപിയോടു ചേരാന്‍ തീരുമാനിച്ച അഖിലേന്ത്യ പ്രസിഡന്‍റിനൊപ്പം അതേ പാര്‍ട്ടിയില്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം എന്തിനു തുടരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്‍ഡിഎ സഖ്യത്തിലേക്കു പോയ ഒരു കക്ഷിയുടെ സംസ്ഥാന ഘടകത്തിന്‍റെ പ്രതിനിധിയെ പുറത്താക്കുന്നതിനു പകരം അവരെ എന്തിനു മന്ത്രിസഭയില്‍ നിലനിര്‍ത്തി എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സിപിഎമ്മും പരുങ്ങുകയാണ്. ഈ പ്രതിസന്ധിക്കിടെയാണ് നടുകിന് ക്ഷതമേറ്റമാതിരി എച്ച്ഡി ദേവഗൗഡയുടെ പ്രസ്‌താവന രംഗത്തു വരുന്നത്.

തന്‍റെ പാര്‍ട്ടി തകരാതിരിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു എന്ന് ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. മാത്രമല്ല, കേരള മന്ത്രിസഭയിലെ തന്‍റെ പാര്‍ട്ടി പ്രതിനിധിയും ഇക്കാര്യം സമ്മതിച്ചു എന്നായിരുന്നു ദേവഗൗഡയുടെ ഹൃദയം തുളയ്ക്കുന്ന പ്രസ്‌താവന. നേരത്തേ തന്നെ ജെഡിഎസിലൂടെ സിപിഎം ബിജെപിയിലേക്ക് പാലമിടുന്നു എന്നാരോപിച്ച് കോണ്‍ഗ്രസും യുഡിഎഫും രംഗത്ത് വന്നിരുന്നു.

തങ്ങള്‍ പറഞ്ഞ കാര്യത്തിന് ഇതിലും വലിയ തെളിവു വേണോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് ഘടകക്ഷി നേതാക്കളും കെ. സുധാകരനും രംഗത്തു വന്നതോടെ സിപിഎം തീര്‍ത്തും പ്രതിരോധത്തിലായി. സിപിഎം ഇന്ത്യാ സഖ്യത്തില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തതു പോലും ഇതുകൊണ്ടാണെന്ന് വിഡി സതീശന്‍ ആരോപിച്ചതോടെ സിപിഎം തീര്‍ത്തും സംശയമുനയിലായി. കേസുകളില്‍ അകത്താകുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ബിജെപിക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതെന്ന വിമര്‍ശനം കെ.സുധാകരനും ഉന്നയിച്ചു. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ സിപിഎമ്മും ബിജെപിക്കുമിടയില്‍ നിലനില്‍ക്കുന്ന രഹസ്യ ബാന്ധവം അവസാനം മറ നീക്കി പുറത്തു വന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

സത്യത്തില്‍ സിപിഎമ്മിനൊപ്പം കാഴ്‌ചക്കാരായ സംസ്ഥാന ബിജെപി കൂടി ഇവിടെ സംശയ നിഴലിലായി. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായ പ്രകടനത്തിന് നില്‍ക്കാതെ തന്ത്രത്തില്‍ രക്ഷപ്പെടുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ണാടകത്തില്‍ ബിജെപി സഖ്യ തീരുമാനത്തെ പരസ്യമായി എതിര്‍ക്കാന്‍ അവിടുത്തെ ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിം കാട്ടിയ ചങ്കൂറ്റം എന്തുകൊണ്ട് കേരളത്തിലെ ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസും കെ.കൃഷ്‌ണന്‍കുട്ടിയുമടക്കമുള്ളവര്‍ കാണിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം തീര്‍ത്തും പ്രസക്തമാണ്.

മാത്രമല്ല, ബിജെപി ബന്ധം തള്ളിപ്പറഞ്ഞ് പുറത്തു വരാന്‍ തയ്യാറാകാതെ അഖിലേന്ത്യ നേതൃത്വത്തെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന ജെഡിഎസിനെ മന്ത്രി സഭയില്‍ തുടരാന്‍ സിപിഎം അനുവദിക്കുന്നു എന്നത് ഗൗഡയുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്ന ആരോപണവും പ്രസക്തമാണ്. ഗൗഡയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്കു ശേഷം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗൗഡയുടെ പ്രസ്‌താവനയെ അസംബന്ധം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്ന വാദവും മുഖ്യമന്ത്രി നടത്തുന്നു.

എല്ലാ കാലത്തും ദേവഗൗഡ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളപ്പോള്‍ അതിനെ തള്ളി എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് ജെഡിഎസ് സംസ്ഥാന നേതൃത്വത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും എന്തിനാണ് ബിജെപിക്കൊപ്പമുള്ള ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്ന പാര്‍ട്ടിയെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന ചോദ്യത്തിന് സിപിഎം മറുപടി നല്‍കേണ്ടി വരും. ദേശീയ നേതൃത്വത്തെ തള്ളി എന്തുകൊണ്ട് സംസ്ഥാന നേതൃത്വം പുറത്തു വരുന്നില്ലെന്ന ചോദ്യത്തിന് മാത്യു ടി തോമസും കൃഷ്‌ണന്‍കുട്ടിയും വ്യക്തമായ ഉത്തരം നല്‍കേണ്ടി വരും.

സിഎം ഇബ്രാഹിന്‍റെ നിലപാട് സ്വീകരിക്കാനുള്ള നട്ടെല്ലുറപ്പ് മാത്യു ടി തോമസും കെ കൃഷ്‌ണന്‍കുട്ടിയും എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന ചോദ്യം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വരുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല. ഈ ചോദ്യങ്ങള്‍ക്ക് തൃപ്‌തികരമായ മറുപടി ഇരു വിഭാഗവും പറയുന്നതുവരെ ദേവഗൗഡയുടെ പ്രസ്‌താവന സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Last Updated : Oct 20, 2023, 9:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.