ETV Bharat / state

നേതാക്കള്‍ വീടുകളിലേക്ക്, സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍ - സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎം ഗൃഹസന്ദര്‍ശന പരിപാടി ജനുവരി 21നാണ് അവസാനിക്കുക. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും പങ്കാളികളാകുന്ന പരിപാടിയിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

cpm  cpm home visit programme  cpm home visit  cpm kerala  സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി  സിപിഎം ഗൃഹസന്ദര്‍ശനം  പോളിറ്റ് ബ്യൂറോ  കേന്ദ്രസര്‍ക്കാര്‍  സിപിഎം സംസ്ഥാന സെക്രട്ടറി  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
CPM HOME VISIT
author img

By

Published : Jan 1, 2023, 11:11 AM IST

തിരുവനന്തപുരം: സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതൽ. മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും. ലഘുലേഖകളും വിതരണം ചെയ്യും.

ഈ മാസം 21 വരെയാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ഗൃഹസന്ദര്‍ശനം നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.