ETV Bharat / state

വര്‍ഗബഹുജന സംഘടനകളില്‍ കര്‍ശനമായ അച്ചടക്കം നിലനിര്‍ത്തി പോകുന്നതിനുളള നടപടി സ്വീകരിക്കും: വി ജോയ്‌ - സ്ക്രൂട്ടണി

അനുയോജ്യമായ സമയമായെന്ന് കണ്ടാണ് പാർട്ടി ഈ ചുമതല തന്നെ ഏൽപ്പിച്ചതെന്നും തിരുവനന്തപുരം ജില്ല കമ്മിറ്റിയെ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു.

Cpm district secretary v joy statement  v joy cpm thiruvananthapuram secretary  cpm thiruvananthapuram  cpm district secretary v joy  v joy  v joy mla  sfi  dyfi  എസ്എഫ്ഐ  ഡിവൈഎഫ്ഐ  വർഗബഹുജന സംഘടനകൾ  സിപിഎം ജില്ല സെക്രട്ടറി വി ജോയ്  വി ജോയ്  വി ജോയ് എംഎൽഎ  സ്ക്രൂട്ടണി  സിപിഎം
വി ജോയ്
author img

By

Published : Jan 6, 2023, 2:50 PM IST

Updated : Jan 6, 2023, 4:36 PM IST

സിപിഎം ജില്ല സെക്രട്ടറി വി ജോയ് മാധ്യമങ്ങളോട്

തിരുവനന്തപുരം: എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ വർഗബഹുജന സംഘടനകളിലൂടെ സ്വഭാവദൂഷ്യമുള്ളവർ നിയന്ത്രണമില്ലാതെ സംഘടനയിലേക്ക് എത്തുന്നുവെന്ന് സിപിഎം ജില്ല സെക്രട്ടറി വി ജോയ്. പാർട്ടിയുടെ സംഘടന സംവിധാനത്തിൽ സ്ക്രൂട്ടണിയിലൂടെ മാത്രമേ അംഗത്വം നൽകാറുള്ളു. എന്നാൽ സ്ക്രൂട്ടണിയിൽ പോലും ഇത്തരത്തിലുള്ളവർ കടന്നുകൂടുന്നുവെന്ന് വി ജോയ് പറഞ്ഞു.

തിരുവനന്തപുരം ജില്ല കമ്മിറ്റിയെ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. തെറ്റ് കണ്ടാൽ സിപിഎം തിരുത്തും, തെറ്റിനെ നിഷേധിക്കില്ല അംഗീകരിക്കും. അനുയോജ്യമായ സമയമായെന്ന് കണ്ടാണ് പാർട്ടി തന്നെ ഈ ചുമതല എൽപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ ദുഷ്പ്രവണതകൾ പാർട്ടിക്കുള്ളിലും പ്രതിഫലിക്കുന്നു. പ്രവർത്തകർക്കിടയിൽ ഇത്തരം പ്രവണതകൾ കണ്ടാൽ തിരുത്താൻ ആവശ്യപ്പെടും. അച്ചടക്ക ലംഘനങ്ങളെ ഗുരുതരമായി കാണുകയും തെറ്റ് തിരുത്താനുള്ള അവസരം നൽകുകയും തുടർന്നും ആവർത്തിക്കുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Jan 6, 2023, 4:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.