ETV Bharat / state

കേന്ദ്ര സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം; സിപിഎം കേന്ദ്രകമ്മിറ്റി സമാപിച്ചു - പിബി യോഗം

മോദി സർക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയം, തീവ്ര വർഗീയ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി ശക്തമായ സമരം സംഘടിപ്പിക്കാനാണ് യോഗത്തിന്‍റെ തീരുമാനം.

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം  സിപിഎം  CPM  CPM central committee meeting  പിബി യോഗം  pb meet
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു
author img

By

Published : Jan 19, 2020, 2:02 PM IST

തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃയോഗം സമാപിച്ചു. ബിജെപി സർക്കാരിനെതിരെ യോജിക്കുന്നവർ സഹകരിച്ച് ശക്തമായ സമരം എന്ന തീരുമാനത്തോടെയാണ് കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ മാത്രമല്ല നരേന്ദ്ര മോദി സർക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയം, തീവ്ര വർഗീയ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി ശക്തമായ സമരം എന്നതാണ് മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന്‍റെ പ്രധാന തീരുമാനം.

ഇതിനായി ആശയപരമായി യോജിക്കാവുന്ന എല്ലാവരുമായും ചേർന്ന് സംയുക്തമായി സമരം നടത്തും. കോൺഗ്രസുമായുള്ള നീക്ക് പോക്കുകളുടെ പേരിൽ എന്നും വിമർശനം ഉന്നയിക്കാറുള്ള കേരള ഘടകവും ഇത്തവണ സംയുക്ത സമരത്തെ അനുകൂലിച്ചു. ഡൽഹിയിലെ ജാമിയ മിലിയ, ജെ.എൻ.യു തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് ധാരണയായി. നിലവിൽ തുടരുന്ന സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് നിർദേശം. വിദ്യാർഥികൾക്ക് നേരെ അക്രമം ഉണ്ടായാൽ സഹായം നൽകും.

വിദ്യാർഥി സമരത്തിന് നേരെ പൊലീസ് അതിക്രമമുണ്ടായപ്പോൾ സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ അവിടെയെത്തി പ്രതിഷേധിച്ചിരുന്നു. പാർട്ടി ശക്തമായ കേരളം, ത്രിപുര, ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള സമരം നടത്താനായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തുടർന്നും ഇതേ രീതിയിൽ പ്രതിഷേധം നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പിന്തുണയും നൽകും. 23 മുതൽ 30 വരെ നടക്കുന്ന 20 പാർട്ടികളുടെ യോജിച്ച സമരത്തിൽ ശക്തമായ പങ്കാളിത്തം ഉറപ്പ്‌ വരുത്തും. മറ്റ് സംഘടനാ വിഷയങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല.

കേന്ദ്ര കമ്മിറ്റിയിലെ ചർച്ചകൾക്ക് പിബി യോഗം ചേർന്ന് മറുപടി തയാറാക്കി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മറ്റിയിൽ മറുപടി പറഞ്ഞതോടെ മൂന്ന് ദിവസത്തെ യോഗ നടപടികൾക്ക് സമാപനമായി. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് രാഷ്‌ടീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയിൽ വെച്ച് സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കും.

Intro:സി പി എം കേന്ദ്ര നേതൃയോഗങ്ങൾ സമാപിച്ചു. ബി ജെ പി സർക്കാറിനെതിരെ യോജിക്കാവുന്നരോടെല്ലാം സഹകരിച്ച് ശക്തമായ സമരം എന്ന തീരുമാനത്തോടെയാണ് കേന്ദ്ര കമ്മിറ്റ യോഗം സമാപിച്ചത്.
Body:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ മാത്രമല്ല നരേന്ദ്ര മോദി സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയം,തീവ്ര വർഗീയ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി ശക്തമായ സമരം എന്നതാണ് മൂന്ന് ദിവസത്തെ സി പി എം കേന്ദ്ര കമ്മറ്റി യോഗത്തിന്റെ പ്രധാന തീരുമാനം. ഇതിനായി ആശയപരമായി യോജിക്കാവുന്ന വരുമായെല്ലാം സംയുക്തമായി സമരം നടത്തും. കോൺഗ്രസുമായി നീക്ക് പോക്കുകളുടെ പേരിൻ എന്നും വിമർശനം ഉന്നയിക്കാറുള്ള കേരള ഘടകവും ഇത്തവണ സംയുക്ത സമരത്തെ അനുകൂലിച്ചു. ഡൽഹിയിലെ ജാമിയാമില്ല ജെ.എൻ.യു തുടങ്ങിയ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതിക്കെതിരെ നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് ധാരണയായി. നിലവിൽ തുടരുന്ന സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്ക് നേരെ അക്രമവും ഉണ്ടാകുമ്പോൾ സഹായവും നൽകും. വിദ്യാർത്ഥി സമരത്തിന് നേരെ പോലീസ് അതിക്രമമുണ്ടായപ്പോൾ സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ അവിടെയെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്നും വിദ്യർത്ഥി സമരങ്ങളോട് ഇതേ സ്ഥിതി തന്നെ മതി. പാർട്ടിക്ക് ശക്തിയുള്ള കേരളം, ത്രിപുര, ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ശക്തമായ സമരം നടത്താനായതായി കേന്ദ്ര കമ്മറ്റി വിലയിരുത്തി. തുടർന്നും ഇതേ രീതിയിൽ പ്രതിഷേധം നടത്തും.മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പിന്തുണ നൽകും. 20 പാർട്ടികളുടെ യോജിച്ച സമരം 23 മുതൽ 30 വരെ നടക്കുന്നുണ്ട് അതിൽ ശക്തമായ പങ്കാളിത്തം ഉറപ്പു വരുത്തും. മറ്റ് സംഘടനാ വിഷയങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല. കേന്ദ്ര കമ്മറ്റിയിലെ ചർച്ചകൾക്ക് പിബി യോഗം ചേർന്ന് മറുപടി തയാറാക്കി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മറ്റിയിൽ മറുപടി പറഞ്ഞതോടെയാണ് മൂന്ന് ദിവസത്തെ യോഗനടപടികൾക്ക് സമാപനമായി. വൈകുന്നേരം നാല് മണിക്ക് തീരുമാനങ്ങൾ വിശദീകരിക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് രാഷ്‌ടീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയിലെ പൊതുയോഗത്തിൽ സീതാറാം യെച്ചൂരി ഉദഘാടനം ചെയും. മുഖ്യമന്ത്രിയും യോഗത്തിൽ സംസാരിക്കും. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.