തിരുവനന്തപുരം: രണ്ട് മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാര്‍ക്ക് സീറ്റു നല്‍കിയും രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ച മന്ത്രിമാരെ മുഴുവന്‍ ഒഴിവാക്കിയും സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് സംസ്ഥാന സമിതിയില്‍ ഏകദേശ ധാരണ. സംവരണ മണ്ഡലമായ തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായ പി.കെ.ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.
ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്റെ ഭാര്യയും തൃശൂര്‍ കേരള വര്‍മ കോളജിലെ വൈസ് പ്രിന്‍സിപ്പലുമായ ഡോ.ആര്.ബിന്ദു സ്ഥാനാര്‍ഥിയാകും. ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം.എല്‍.എയും കഴിഞ്ഞ തവണ ആദ്യമായി സ്ഥാനാര്‍ഥിയുമായ കെ.യു.അരുണനെ ഒഴിവാക്കിയാണ് ബിന്ദുവിന് സീറ്റു നല്കാന് സംസ്ഥാന സമിതി തീരുമാനിച്ചത്.
രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരും നിലവിലെ മന്ത്രിമാരുമായ ഡോ.ടി.എം.തോമസ് ഐസക്, ജി.സുധാകരന്, എ.കെ ബാലന്, ഇ.പി ജയരാജൻ, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സീറ്റില്ല. എന്നാല്‍ സി.പി.എം സ്വതന്ത്രന് എന്ന നിലയില്‍ മന്ത്രി കെ.ടി.ജലീലിന് ഇളവ് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്, കടകംപള്ളി സുരേന്ദ്രന്, എം.എം.മണി, ജെ.മെഴ്സിക്കുട്ടി അമ്മ, എ.സി മൊയ്തീന്, കെ.കെ. ശൈലജ, ടി.പി.രാമകൃഷ്ണന് എന്നിവര്‍ ഇത്തവണയും മത്സരിക്കും. ആകെ 84 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ധാരണയായ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങൾ
തിരുവനന്തപുരം
വര്‍ക്കല- വി.ജോയി, ആറ്റിങ്ങല്‍- ഒ.എസ്.അംബിക, വാമനപുരം- ഡി.കെ.മുരളി, കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്, വട്ടിയൂര്‍കാവ്- വി.കെ.പ്രശാന്ത്, നേമം- വി.ശിവന്‍കുട്ടി, അരുവിക്കര-ജി.സ്റ്റീഫന്‍, പാറശാല- സി.കെ.ഹരീന്ദ്രന്‍, കാട്ടാക്കട- ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കര-കെ.ആന്‍സലന്‍.
കൊല്ലം
കൊട്ടാരക്കര- കെ.എന്‍.ബാലഗോപാല്‍, കുണ്ടറ- ജെ.മെഴ്സിക്കുട്ടിയമ്മ, കൊല്ലം- എം.മുകേഷ്, ഇരവിപുരം- എം.നൗഷാദ്, ചവറ- ഡോ.സുജിത് വിജയന്
പത്തനംതിട്ട
സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു നല്കി. ആറന്മുള-വീണാ ജോര്‍ജ്, കോന്നി-കെ.യു.ജനീഷ്കുമാര്‍
ആലപ്പുഴ
അരൂര്‍- ദലീമ ജോജോ, ആലപ്പുഴ- പി.പി ചിത്തരഞ്ജന്, അമ്പലപ്പുഴ- എച്ച്.സലാം, കായംകുളം-യു.പ്രതിഭ, മാവേലിക്കര- എം.എസ്.അരുണ്‍കുമാര്‍
കോട്ടയം
ഏറ്റുമാനൂര്‍- വി.എന്‍.വാസവന്, കോട്ടയം- കെ.അനില്‍കുമാര്‍, പുതുപ്പള്ളി- ജെയ്ക് സി.തോമസ്
ഇടുക്കി
ദേവികുളം- എ.രാജ, ഉടുമ്പന്‍ചോല- എം.എം.മണി
എറണാകുളം
എറണാകുളം- ഷാജി ജോര്‍ജ്, കൊച്ചി- കെ.ജെ.മാക്സി, വൈപ്പിന്‍- കെ.എന്‍.ഉണ്ണികൃഷ്ണന്, തൃപ്പൂണിത്തുറ- എം.സ്വരാജ്, കളമശേരി- പി.രാജീവ്, കോതമംഗലം- ആന്റണി ജോണ്‍, കുന്നത്തുനാട്-വി.പി.ശ്രീനിജന്
തൃശൂര്‍
ചേലക്കര-കെ.രാധാകൃഷ്ണന്, കുന്നംകുളം-എ.സി.മൊയ്തീന്, ഗുരുവായൂര്‍-ബേബിജോണ്‍, മണലൂര്‍-മുരളി പെരുനെല്ലി, വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി, ഇരിങ്ങാലക്കുട-ഡോ.ആര്.ബിന്ദു
മലപ്പുറം
നിലമ്പൂര്‍- പി.വി.അന്‍വര്‍, മലപ്പുറം-വി.പി.അനില്‍, തവനൂര്‍- കെ.ടി.ജലീല്‍, വണ്ടൂര്‍- മിഥുന,
പാലക്കാട്
തൃത്താല- എം.ബി.രാജേഷ്, ഷൊര്‍ണൂര്‍- സി.കെ.രാജേന്ദ്രന്, ഒറ്റപ്പാലം- പി.ഉണ്ണി, കോങ്ങാട്- പി.പി.സുമോദ്, മലമ്പുഴ- എ.പ്രഭാകരന്, തരൂര്‍- ഡോ.പി.കെ.ജമീല, നെന്മാറ- കെ.ബാബു, ആലത്തൂര്‍- കെ.ഡി.പ്രസേനന്‍
കോഴിക്കോട്
സി.പി.എം മത്സരിച്ചു വന്ന കുറ്റ്യാടി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്കി. പേരാമ്പ്ര-ടി.പി.രാമകൃഷ്ണന്, ബാലുശേരി- കെ.പി.സച്ചിന്‍ദേവ്, കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്, കോഴിക്കോട് സൗത്ത്- ഐ.എന്‍.എല്‍, ബേപ്പൂര്‍-പി.എ.മുഹമ്മദ് റിയാസ്, കൊടുവള്ളി-കാരാട്ട് റസാഖ്,തിരുവമ്പാടി- ലിന്റോ ജോസഫ്/ ഗിരീഷ് ജോണ്‍
വയനാട്
മാനന്തവാടി- ഒ.ആര്.കേളു
കണ്ണൂര്‍
പയ്യന്നൂര്‍- പി.ഐ.മധുസൂദനന്, കല്ല്യാശേരി- എം.വിജിന്, തളിപ്പറമ്പ്- എം.വി.ഗോവിന്ദന്, അഴിക്കോട്- കെ.വി.സുമേഷ്, ധര്‍മ്മടം- പിണറായി വിജയന്, തലശേരി- എ.എം.ഷംസീര്‍, മട്ടന്നൂര്‍-കെ.കെ. ശൈലജ
കാസര്‍കോട്
ഉദുമ- സി.എച്ച്.കുഞ്ഞമ്പു, തൃക്കരിപ്പൂര്‍-എം.രാജഗോപാല്‍