തിരുവനന്തപുരം: പാറശ്ശാല ചെങ്കവിളയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുംപിതാവും ഒളിവിൽ.കുത്തേറ്റ തൊഴിലാളിയുടെ നില ഗുരുതരം. ചെങ്കവിളയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബൈജു, പിതാവ് രാജപ്പൻ എന്നിവരെയാണ് പൊലീസ് തിരയുന്നത്. ചെങ്കവിളയിലെ സ്വകാര്യ സൗണ്ട്സിൽ ഓപ്പറേറ്ററായി ജോലിക്കെത്തിയ തമിഴ്നാട് സ്വദേശിയായ ജേക്കബ് (28)നെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈജുവും, പിതാവും ക്രൂരമായി മർദ്ധിച്ച ശേഷം കുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ;ചെങ്കവിളയ്ക്ക് സമീപം ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് ജോലിക്കെത്തിയജേക്കബ് ലോറിയിൽ മൈക്ക് സെറ്റ്കെട്ടുന്നതിനിടെ മൈക്ക്ചെക്ക് ചെയ്തിരുന്നു. എന്നാൽ സമീപവാസിയായ ബൈജുവിന് ഉച്ചഭാഷണിയുടെ ശബ്ദം കേട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നും, ഇതിനു മുമ്പും ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. സ്പീക്കർ കെട്ടി കൊണ്ടിരിക്കെ തൊഴിലാളിയുടെ മുമ്പിലേക്ക് ഓടിയെത്തിയ ബൈജുവും രാജപ്പനും ചേർന്ന് ജേക്കബിന്‍റെ നെഞ്ചിൽ കല്ലുകൊണ്ട് ഇടിയ്ക്കുകയും കുത്തുകയായിരുന്നു. സംഭവ ശേഷം ബ്രാഞ്ച് സെക്രട്ടറിയും, പിതാവും ഒളിവിൽ പോവുകയായിരുന്നു.