തിരുവനന്തപുരം: എം.സി ഖമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പ് മുസ്ലീം ലീഗിൻ്റെ അറിവോടെയെന്ന് സിപിഎം. എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്ലീം ലീഗിൻ്റേത്. സംസ്ഥാന നേതൃത്വത്തിൽ നിന്ന് പുറത്തു വന്ന പ്രഖ്യാപനം തട്ടിപ്പിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആരോപിച്ചു. ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച് ഇപ്പോൾ ഉയർന്നു വന്ന പരാതികൾ അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. തട്ടിപ്പിൻ്റെ മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരാൻ സർക്കാർ ഉന്നതതല അന്വേഷണം നടത്തണം. എംഎൽഎയെ സംരക്ഷിക്കുന്ന മുസ്ലീം ലീഗിൻ്റെ നിലപാടിനെതിരെ അണികൾ തന്നെ രോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ടെന്നും സിപിഎം ആരോപിച്ചു.
എം.സി ഖമറുദ്ദീനെ മുസ്ലീംലീഗ് സംരക്ഷിക്കുകയാണെന്ന് സിപിഎം - league stand in m c khamarudheen issue
എം.സി ഖമറുദ്ദീൻ എംഎൽഎയെ സംരക്ഷിക്കുന്ന മുസ്ലീം ലീഗിൻ്റെ നിലപാടിനെതിരെ അണികൾ തന്നെ രോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ടെന്ന് സിപിഎം ആരോപിച്ചു.