തിരുവനന്തപുരം : വിവാദമായ ലോകായുക്ത ഭേദഗതിയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സി.പി.ഐ നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെ സി.പി.ഐ ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുന്നതിലെ വൈചിത്ര്യം ഇതോടെ ചര്‍ച്ചയായി.
ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്നപ്പോള്‍ എതിര്‍ക്കുന്നതില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വീഴ്‌ച പറ്റിയെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒന്നാം തവണ ഓര്‍ഡിനന്‍സ് മന്ത്രിസഭ പരിഗണിച്ചപ്പോള്‍ തന്നെ ഇക്കാര്യം പാര്‍ട്ടി ആസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ വ്യക്തമായ നിര്‍ദേശങ്ങളൊന്നും അവിടെ നിന്ന് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഇതാണ് തങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു.
ALSO READ: 'മീന്‍സ്' : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി
എന്നാല്‍ ഇക്കാര്യം എക്‌സിക്യുട്ടീവ് അംഗീകരിച്ചില്ല. ഇത് പാര്‍ട്ടി മന്ത്രിമാരുടെ വീഴ്‌ചയായി യോഗം വിലയിരുത്തി. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിന് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.