തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല പരാമര്‍ശത്തില്‍ ബിനോയ് വിശ്വത്തിന് രൂക്ഷ വിമര്‍ശനം. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് വിവാദ പ്രസ്‌താവനയുടെ പേരില്‍ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രസ്‌താവന അനവസരത്തിലാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കം നടക്കാനിരിക്കെ ഇത്തരമൊരു പ്രസ്‌താവന ഒഴിവാക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ല എന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഇടത് പക്ഷത്തിന് അതിനുള്ള കെല്‍പ് ഇല്ല.
അതിനെക്കുറിച്ച് തങ്ങള്‍ക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പി ടി തോമസ് അനുസ്‌മരണത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമര്‍ശം.
അനാവശ്യമായി വിവാദമുണ്ടാക്കുന്ന പ്രസ്‌താവന ഒഴിവാക്കേണ്ടതായിരുന്നു. എല്‍ഡിഎഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രസ്‌താവന തികച്ചും അപക്വമായിപ്പോയെന്നും വിമര്‍ശനമുണ്ടായി. സി. ദിവാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ALSO READ: കാത്തിരുന്ന്, കരുതി വച്ച കൃത്യം! പേട്ട കൊലപാതക അന്വേഷണ റിപ്പോര്‍ട്ട്