ETV Bharat / state

കൊവിഡ് വാക്സിനേഷന്‍; മുന്‍ഗണന പട്ടിക പുറത്തിറക്കി സംസ്ഥാന സർക്കാർ - കൊവിഡ് വാക്സിനേഷന്‍; മുന്‍ഗണനാ ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന സർക്കാർ

32 വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

covid vaccination; state government releases priority list  covid vaccination  kerala  state government  കൊവിഡ് വാക്സിനേഷന്‍; മുന്‍ഗണനാ ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന സർക്കാർ  കൊവിഡ് വാക്സിനേഷന്‍
covid vaccination; state government releases priority list
author img

By

Published : May 20, 2021, 1:27 PM IST

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, റേഷന്‍ കടക്കാര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍തൂക്കം നല്‍കി സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ്. 32 വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കെഎസ്ഇബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് സ്റ്റാഫ്, റെയില്‍വേ ടിടിഇമാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍ , ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാർ പച്ചക്കറി വില്‍പ്പന നടത്തുന്നവർ, ഹോം ഡെലിവറി നടത്തുന്നവർ എന്നിവരെയാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റേഷന്‍കട ജീവനക്കാരെയും പട്ടികയില്‍ ഉള്‍പ്പടത്തണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിട്ടുണ്ട്. 18 വയസിനും 45 വയസിനുമിടെയിലുള്ളവർക്കാണ് വാക്‌സിനേഷന് മുന്‍തൂക്കം. ഇത് കൂടാതെ ഗുരുതര രോഗ ബാധിതര്‍ക്ക് മുന്‍ഗണന നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 20 രോഗങ്ങളുള്ളവരെയാണ് നിലവിൽ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.