തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നു മലയാളികൾ എത്തിയ ശേഷം സംസ്ഥാനം ഗുരുതര സ്ഥിതി വിശേഷത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തിയതികളില്‍ സംസ്ഥാനത്ത് പുതുതായി കൊവിഡ് രോഗികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എട്ടിന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അന്ന് ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13ന് പുതിയ രോഗബാധിതര്‍ 10 ആയി. 14ന്-26, 15ന്-16, 16ന്-11, 17ന്-14, 18ന്-29, 19ന് 12, 20ന് 24 എന്ന തരത്തിലാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വിമാനങ്ങള്‍ എത്തിത്തുടങ്ങിയ ശേഷം ചിക്തയിലുള്ളവര്‍ 14ല്‍ നിന്ന് 161 ആയി ഉയര്‍ന്നു. ഈ വര്‍ധന മനസിലാക്കിയാണ് രോഗ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. കൊവിഡ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയും കുറ്റമല്ലെന്നും പ്രവാസി മലയാളികളാണ് കൊവിഡ് നമ്മുടെ നാട്ടിലെത്തിച്ചതെന്ന തരത്തിലുള്ള കുപ്രാചരണങ്ങളില്‍ ആരും കുടുങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനം നീങ്ങുന്നത് ഗുരുതര സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന മനസ്സിലാക്കിയാണ് പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍