ETV Bharat / state

സംസ്ഥാനത്ത് 85 പേർക്ക് കൂടി കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2406 ആയി. 1342 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.

covid today  കൊവിഡ്  kerala covid update
സംസ്ഥാനത്ത് 85 പേർക്ക് കൂടി കൊവിഡ്; 46 പേര്‍ക്ക് രോഗമുക്തി
author img

By

Published : Jun 13, 2020, 5:54 PM IST

Updated : Jun 13, 2020, 7:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഒമ്പത് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ എട്ട് പേര്‍ക്കും എറണാകുളം ജില്ലയില്‍ ഏഴ്‌ പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1342 ആയി. ചികിത്സയിലായിരുന്ന 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് 1045 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൗദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) വന്നതാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാല് പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒരു ആരോഗ്യപ്രവർത്തകനും മലപ്പുറം ജില്ലയിലെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പത്ത് പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒമ്പത് പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏഴ്‌ പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നാല് പേരുടെയും, തൃശൂര്‍ ജിലയില്‍ നിന്നുള്ള മൂന്ന് പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീടുകളിലും 1989 പേര്‍ ആശുപത്രികളിലുമാണ്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5170 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1,09,729 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3223 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇന്ന് രണ്ട് സ്ഥലങ്ങളെക്കൂടി ഹോട്ട്‌ സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് 117 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 13, 2020, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.