തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ 72 വയസുകാരി വിക്ടോറിയയാണ് മരിച്ചത്. ഇവര്‍ക്ക് വാര്‍ധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവര്‍ ഇതോടെ 45 ആയി. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതില്‍ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത ഏഴ് കേസുകളാണ് ഉള്ളത്. ജില്ലയില്‍ ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. പൂന്തുറ, പുത്തന്‍പള്ളി, മാണിക്യ വിളാകം, പുല്ലുവിള എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ഇന്ന് 1210 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലായി. രോഗ ലക്ഷണങ്ങളുമായി ജില്ലയില്‍ ഇന്ന് 179 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തലസ്ഥാന ജില്ലയില്‍ ആകെ 20,478 പേരാണ് നിരീക്ഷണത്തിലുള്ളത്.