ETV Bharat / state

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം; തിരുവനന്തപുരത്ത് അതീവ ജാഗ്രത - covid transmission through contact

ഇന്നലെ മാത്രം 42 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

സമ്പര്‍ക്കം  കൊവിഡ് ആശങ്ക  രോഗ വ്യാപനം  തിരുവനന്തപുരം  covid transmission through contact  Thiruvananthapuram
സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം; തിരുവനന്തപുരത്ത് അതീവ ജാഗ്രത
author img

By

Published : Jul 8, 2020, 11:55 AM IST

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ തലസ്ഥാനത്ത് അതീവ ജാഗ്രത. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ മൂന്നാം ദിവസവും തുടരുകയാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പരിശോധന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. തീരദേശ മേഖലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതും സ്ഥിതി ഗുരുതരമാക്കുകയാണ്.

സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കാൻ രോഗലക്ഷണം ഇല്ലാത്തവരിലും പരിശോധന നടത്തും. ഗ്രാമീണ മേഖലയിലും രോഗം വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ ഒരാൾ കെഎസ്ആർടിസി ജീവനക്കാരനും മറ്റൊരാൾ ബേക്കറി ഉടമയുമാണ്. രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആര്യനാട് കർശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.