ETV Bharat / state

അതീവ ഗുരുതരം; തിരുവനന്തപുരത്ത് ടിപിആര്‍ 32, ഇന്ന് അവലോകന യോഗം - ടെസറ്റ് പൊസിറ്റിവിറ്റി നിരക്ക്

സംസ്ഥാത്ത് 64529 കൊവിഡ് കേസുകളാണ് നിലവില്‍ ചികകിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായാണ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലെ ആദ്യ ആഴ്ചകളില്‍ 2000 ആയിരുന്ന കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയായിരുന്നു.

covid Test positivity rate rise in Kerala  Kerala covid update  Corona cases increesing in kerala  Corona cases increasing in Kerala  സംസ്ഥാനത്തെ കൊവിഡ് കണക്ക്  കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു  ടെസറ്റ് പൊസിറ്റിവിറ്റി നിരക്ക്  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍
അതീവ ഗുരുതരം; തിരുവനന്തപുരത്ത് ടിപിആര്‍ 32, ഇന്ന് അവലോകന യോഗം
author img

By

Published : Jan 14, 2022, 2:57 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തി സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ 32 ആണ് ടിപിആര്‍.

സംസ്ഥാത്ത് 64529 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായാണ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലെ ആദ്യ ആഴ്ചകളില്‍ 2000 ആയിരുന്ന കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയായിരുന്നു.

ജനുവരി 11 ചൊവ്വാഴ്ചയോടെ പ്രതിദിന കേസുകള്‍ പതിനായിരത്തിനടുത്തെത്തി. ബുധനാഴ്ച 12742 കേസുകളായി വര്‍ദ്ധിച്ചു. ഇന്നലെ 13468 ആയി ഉയര്‍ന്നു. 83 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. സംസ്ഥാനത്തെ ടിപിആര്‍ 20.16 ആയി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന വ്യാപനം നടക്കുന്ന ജില്ല തിരുവനന്തപുരമാണ്. രാജ്യത്തെ കൊവിഡ് ടിപിആര്‍ 28 ശതമനമാണെങ്കില്‍ തലസ്ഥാന ജില്ലയിലെ ടിപിആര്‍ 32ന് മുകളിലാണ്.

Also Read: കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം

കഴിഞ്ഞ രണ്ട് ദിവസമായി 3000 മുകളിലാണ് ജില്ലയിലെ കൊവിഡ് കേസുകള്‍. 14365 പേരാണ് തിരുവനന്തപുരത്ത് നിലവിലെ ആക്ടീവ് കേസുകള്‍. രൂക്ഷമായ വ്യപനം തലസ്ഥാന ജില്ലയില്‍ നടന്നുവെന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന. 18 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളാണ് നിലവില്‍ ജില്ലയിലുള്ളത്. കോളജുകളും,സ്വകാര്യ ആശുപത്രികളും, ബാങ്കുകളും ഉള്‍പ്പെടെ ക്ലസ്റ്ററുകളായി മാറിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ മാത്രം രണ്ട് ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം കൂടാതെ എറണാകുളം ജില്ലയിലാണ് 10000ല്‍ അധികം ആക്ടീവ് കേസുകളുള്ളത്. 11917 ആക്ടീവ് കേസുകളാണ് എറണാകുളം ജില്ലയില്‍ നിലവിലുള്ളത്. ഇന്നത്തെ അവലോകന യോഗം ഇക്കാര്യങ്ങള്‍ വിശദമയി പരിശോധിച്ചാകും നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.